Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗണിൽ റദ്ദായ...

ലോക്​ഡൗണിൽ റദ്ദായ വിമാനയാത്ര: തുക തിരിച്ചുനൽകാൻ മാർഗനിർദേശം

text_fields
bookmark_border
ലോക്​ഡൗണിൽ റദ്ദായ വിമാനയാത്ര: തുക തിരിച്ചുനൽകാൻ മാർഗനിർദേശം
cancel

ന്യൂ​ഡ​ല്‍ഹി: ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​ന ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ്​ തു​ക തി​രി​ച്ചു ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ മാ​ർ​ഗ​രേ​ഖ ഡ​യ​റ​ക്​​ട​റേ​റ്റ് ജ​ന​റ​ല്‍ ഒാ​ഫ്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി.​ജി.​സി.​എ) പു​റ​ത്തി​റ​ക്കി. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മാ​ർ​ഗ​രേ​ഖ. യാ​ത്ര​ക്കാ​രെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ചാ​ണ്​ ടി​ക്ക​റ്റ്​ തു​ക തി​രി​ച്ചു​ന​ൽ​കു​ന്ന​ത്.

  • 1. ലോ​ക്​​ഡൗ​ണ്‍ മൂ​ലം ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സ് പൂ​ര്‍ണ​മാ​യും ഇ​ല്ലാ​തി​രു​ന്ന മാ​ര്‍ച്ച് 25നും ​മേ​യ് 24നും ​യാ​ത്ര​ചെ​യ്യാ​നാ​യി ഇൗ ​കാ​ല​യ​ള​വി​ൽ​ത​ന്നെ (മാ​ര്‍ച്ച് 25നും ​മേ​യ് 24നും ​ഇ​ട​യി​ൽ ) ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ കാ​ന്‍സ​ല്‍ ചെ​യ്ത് മൂ​ന്ന് ആ​ഴ്ച​ക്കു​ള്ളി​ല്‍ തു​ക പൂ​ർ​ണ​മാ​യും തി​രി​ച്ചു ന​ല്‍ക​ണം. കാ​ന്‍സ​ലേ​ഷ​ന്‍ ചാ​ര്‍ജ്​ ഈ​ടാ​ക്ക​രു​ത്. ഇ​ന്ത്യ​യി​ല്‍നി​ന്ന് ഇ​ന്ത്യ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലും വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലും അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍ക്കും ഇ​തേ രീ​തി​യി​ല്‍ തു​ക തി​രി​കെ ന​ല്‍ക​ണം.
  • 2. മാ​ര്‍ച്ച് 25നും ​മേ​യ് 24നും ​ഇ​ട​യി​ൽ യാ​ത്ര​ചെ​യ്യാ​ന്‍ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​മ്പ് ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ളു​ടെ തു​ക ഒ​ക്ടോ​ബ​ര്‍ ഏ​ഴു​മു​ത​ല്‍ 15 ദി​വ​സ​ത്തി​ന​കം തി​രി​ച്ചു​ന​ല്‍ക​ണം. വി​മാ​ന​ക്ക​മ്പ​നി​ക്ക് അ​തി​ന് സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ 2021 മാ​ര്‍ച്ച് 31വ​രെ ​െക്ര​ഡി​റ്റ് ഷെ​ല്ലു​ക​ളാ​യി യാ​ത്ര​ക്കാ​ര​െൻറ പേ​രി​ല്‍ സൂ​ക്ഷി​ക്കാം. ഈ ​കാ​ല​ത്തി​നു​ള്ളി​ല്‍ ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റ് എ​ടു​ക്കാ​നോ മ​റ്റൊ​രാ​ളു​ടെ പേ​രി​ലേ​ക്ക് ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്യാ​നോ അ​വ​സ​രം ന​ൽ​കും. അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്ക് വി​ദേ​ശ​വി​മാ​ന​ക്ക​മ്പ​നി​ക​ളി​ല്‍ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റാ​ണെ​ങ്കി​ല്‍ കോ​ട​തി​വി​ധി വ​ന്ന ഒ​ക്​​ടോ​ബ​ർ ഒ​ന്നു മു​ത​ല്‍ മൂ​ന്നാ​ഴ്ച തി​ക​യും മു​മ്പ് തു​ക തി​രി​ച്ചു ന​ല്‍ക​ണം.
  • 3. മേ​യ് 24ന് ​ശേ​ഷം യാ​ത്ര ചെ​യ്യാ​ന്‍ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സി​വി​ല്‍ എ​വി​യേ​ഷ​ന്‍ റി​ക്വ​യ​ര്‍മെൻറി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാം. അ​ന്താ​രാ​ഷ്​​ട സ​ർ​വി​സു​ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളി​ല്‍ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ള്‍ക്ക് മാ​ത്ര​മേ തു​ക തി​രി​കെ ല​ഭി​ക്കൂ എ​ന്നും കോ​ട​തി​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
TAGS:lockdown Flight Refund 
Next Story