സർക്കാർ പരസ്യങ്ങളും വിദേശയാത്രകളും നിയന്ത്രിക്കു; മോദിയോട് സോണിയ
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിക്ക് മുന്നിൽ നിർദേശങ്ങളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സർക്കാർ പരസ്യങ്ങളും ഔദ്യോഗിക വിദേശയാത്രകളും ഒഴിവാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് സോണിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എം.പിമാരുടെ ശമ്പളം 30 ശതമാനം വെട്ടികുറക്കാനുള്ള കേന്ദ്രമന്ത്രിസഭയുെട തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് സോണിയ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 20,000 കോടിയുടെ മോടിപിടിപ്പിക്കൽ പ്രവർത്തനങ്ങൾ നിർത്തിവെക്കണം. പാർലമെൻറ് മോടിപിടിപ്പിക്കൽ ഉൾപ്പടെയുള്ളവ ഒഴിവാക്കണം. അത്യാവശ്യമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ മതി. ഈ പണം ആശുപത്രികൾ നിർമ്മിക്കാനും പി.പി.ഇ കിറ്റുകൾ വാങ്ങാനും ഉപയോഗിക്കണം. കേന്ദ്രസർക്കാറിെൻറ മുഴുവൻ പരസ്യങ്ങളും നിരോധിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
പ്രതിവർഷം 1250 കോടിയാണ് പരസ്യങ്ങൾക്കായി കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളും സർക്കാർ കമ്പനികളും നൽകുന്ന പരസ്യങ്ങൾക്ക് പുറമേയുള്ള കണക്കാണിത്. ഇത് പൂർണമായും ഒഴിവാക്കാൻ സർക്കാർ തയാറാകണമെന്ന് സോണിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.