കോവിഡ്: കനേഡിയൻ എം.പിയുടെ മാതാവ് ഇന്ത്യയിൽ കുടുങ്ങി; തിരിച്ച് പോകാൻ തിരക്കില്ലെന്ന്
text_fieldsലുധിയാന: ലോക്ഡൗൺ മൂലം കനേഡിയൻ എം.പി സുഖ് ധലോവലിെൻറ 80 വയസുള്ള മാതാവ് അമർജിത് കൗർ പഞ്ചാബിൽ കുടുങ്ങി. എന് നാൽ കാനഡയിലേക്ക് തിരിച്ചുപോകാൻ ഈ അമ്മക്ക് അത്രക്കു തിരക്കൊന്നുമില്ല. കാനഡയിൽ കുടുംബവും ബിസിനസുമൊക്കെ ഉ ള്ളവർ ആദ്യം പോകട്ടെ എന്ന നയമാണവർക്ക്.
‘‘ഏതാണ്ട് 25,000-30,000ത്തിനുമിടെ കാനഡക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടിവിടെ. അവരെ ആദ്യം തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് മകനോട് ആവശ്യപ്പെട്ടത്. എെൻറ കാര്യം പിന്നീട് നോക്കാമല്ലോ. ഇവിടെ സുഖമായി കഴിയുകയാണ്. ഒരു തരത്തിലുള്ള പ്രശ്നവുമില്ല. എന്നെ നോക്കാൻ ജോലിക്കാരിയെയും കിട്ടിയിട്ടുണ്ട്’’-അമർജിത് കൗർ പറയുന്നു.
മാസങ്ങൾക്കു മുമ്പാണ് ഇവർ ലുധിയാനയിലെ സുജാപൂരിലെത്തിയത്. കാനഡയിലെ കാഠിന്യമേറിയ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കൂടിയാണ് താൻ ജൻമഗ്രാമത്തിലെത്തിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.