Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങി കാനഡ; നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു: ഉദ്യോഗസ്ഥരെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മാറ്റി

text_fields
bookmark_border
Justin Trudeau and PM Modi
cancel

ഓട്ടവ: ഇന്ത്യയുടെ ഭീഷണിക്ക് വഴങ്ങി ഡൽഹിക്ക് പുറത്തുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പൂരിലേക്കും ക്വലാലംപൂരിലേക്കും മാറ്റി കാനഡ. ഒക്ടോബർ 10നകം രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറക്കണമെന്ന് ഇന്ത്യ അന്ത്യശാസനം നൽകിയിരുന്നു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യൻ ഏജന്റുകളാണ് ​കൊലപാതകത്തിന് പിന്നിലെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. എന്നാൽ ഈ വാദം ഇന്ത്യ തള്ളുകയായിരുന്നു.

ഈ മാസാദ്യമാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടത്. കനേഡിയൻ ഉദ്യോഗസ്ഥർ അനാവശ്യമായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സാമൂഹിക മാധ്യമങ്ങൾ വഴി വധഭീഷണി ലഭിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ മാറ്റാൻ കാനഡ നിർബന്ധിതരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Canada Moves Several Diplomats From India To Singapore, Malaysia: Report
Next Story