യുദ്ധം നിർത്താൻ പുടിനോട് പറയാനാകുമോ; ഇന്ത്യക്കാരെ ഒഴിപ്പിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: റഷ്യൻ പ്രസിഡന്റിനോട് യുദ്ധം നിർത്താൻ ഞങ്ങൾ പറയണോ എന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. യുക്രെയ്നിൽ കുടുങ്ങിയ തന്റെ മകൾ അടക്കമുള്ള വിദ്യാർഥികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി അതിർത്തിയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയ രക്ഷിതാവിനോടാണ് രമണ ഇങ്ങനെ ചോദിച്ചത്.
വിദ്യാർഥികളെല്ലാം പെൺകുട്ടികളാണെന്നും അവർക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഏതുതരത്തിലുള്ള ആശ്വാസമാണ് സുപ്രീംകോടതി നൽകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. മൈനസ് ഏഴ് ഡിഗ്രി താപനിലയിൽ തണുത്തുവിറച്ച് കഴിയുന്ന 200ഓളം പെൺകുട്ടികൾ എംബസിയെ വിളിച്ചിട്ട് എടുക്കുന്നില്ല. ഏതു സർക്കാറിനോടാണ് തങ്ങൾ പറയേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചപ്പോൾ വിദേശ മന്ത്രാലയത്തോട് അവരുടെ ജീവൻ രക്ഷിക്കാൻ പറയണമെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു.
സുപ്രീംകോടതിക്ക് എല്ലാ സഹതാപവുമുണ്ടെന്നും മനുഷ്യരെ കൊല്ലുന്നത് വളരെ മോശമാണെന്നും താങ്കളോടൊപ്പമുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

