Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Yogi Adityanath and Prashant Bhushan
cancel
Homechevron_rightNewschevron_rightIndiachevron_right'ഹലോ നൈട്രജൻ,...

'ഹലോ നൈട്രജൻ, ഇന്നുമുതൽ നിന്‍റെ പേര്​ ഓക്​സിജൻ'; യോഗിക്കെതിരായ ട്രോൾ മഴയിൽ പങ്കുചേർന്ന്​ പ്ര​ശാന്ത്​ ഭൂഷണും

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഓക്​സിജൻ ക്ഷാമം പരിഹരിക്കാൻ നൈ​ട്രജനെ ഓക്​സിജനാക്കി മാറ്റാമെന്ന​ ഉത്തർപ്രദേശ്​ സർക്കാറിന്‍റെ ​പ്രസ്​താവനയെ പരിഹസിച്ച്​ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. സംസ്​ഥാനത്ത്​ ഓക്​സിജൻ ലഭിക്കാതെ നിരവധി മനുഷ്യർ മരിച്ചുവീഴു​േമ്പാഴും ഓക്​സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്​താവന വിവാദമായിരുന്നു. കഴിഞ്ഞ ദിവസം നൈ​ട്രജനെ ഓക്​സിജനാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട്​ വിദഗ്​ധരുമായി സംസാരിച്ചെന്ന ട്വീറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതി​ന്​ പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴയായിരുന്നു. അതിനൊപ്പം പ്രശാന്ത്​ ഭൂഷണും അണിചേരുകയായിരുന്നു.

'​യു.പിയിൽ ഓക്​സിജൻ ക്ഷാമമില്ലെന്ന്​ യോഗി പറയുന്നു. നൈട്രജനെ ഓക്​സിജൻ എന്ന്​ പുനർ നാമകരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു' -എന്നായിരുന്നു കുറിപ്പ്​. കൂടാതെ ഒരു ചിത്രവും അതിനൊപ്പം പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തു. ഫോണിൽ യോഗി ആദിത്യനാഥ്​ സംസാരിക്കുന്ന ചിത്രത്തിനൊപ്പം അടിക്കുറിപ്പായി 'ഹലോ നൈട്രജൻ, ഇന്നുമുതൽ നിന്‍റെ പേര്​ ഓക്​സിജൻ' എന്നു ചേർത്തിരിക്കുന്നതാണ്​ ചിത്രം.

യു.പി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ കഴിഞ്ഞദിവസത്തെ ട്വീറ്റ്​ വിവാദമായിരുന്നു. നൈട്രജൻ നിർമിക്കുന്ന പ്ലാന്‍റിനെ വായുവിൽനിന്ന്​ ഓക്​സിജൻ നിർമിക്കുന്ന പ്ലാന്‍റാക്കി മാറ്റുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ ഐ​.ഐ.ടി കാൺപൂർ വിദഗ്​ധരുമായി സംസാരിച്ചുവെന്നായിരുന്നു ട്വീറ്റ്​. കൂടാതെ യോഗി ആദിത്യനാഥും ഇതുസംബന്ധിച്ച്​ പ്രതികരിച്ചിരുന്നു. എന്നാൽ നൈട്രജനെ ഒരിക്കലും ഒാക്​സിജൻ ആക്കി മാറ്റാൻ സാധിക്കില്ലെന്നതാണ്​ സത്യം.

യോഗി ആദിത്യനാഥിന്‍റെ പ്രസ്​താവനക്ക്​ പിന്നാലെ ട്വിറ്ററിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. 'നൈട്രജനെ ഓക്​സിജനാക്കി മാറ്റുന്നത്​ യു.പിയിലെ മതപരിവർത്തന നിയമത്തിന്‍റെ ലംഘനമാകി​േല്ല?' -എന്നായിരുന്നു ട്വിറ്ററിൽ ഉയർന്ന സംശയം.

സെക്കന്‍റുകൾക്കുള്ളിൽ കെമിസ്​ട്രിയെ തകർത്തുകളഞ്ഞുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്​. ​െഎ.ഐ.ടിക്കാർ നൈട്രജനെ ഓക്​സിജനാക്കി മാറ്റിയാൽ ഞാൻ ഇരുമ്പിനെ സ്വർണമാക്കി മാറ്റുമെന്നായിരുന്നു ഒരു പ്രതികരണം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social mediaOxygenNitrogenYogi Adityanath
News Summary - Can Nitrogen Be Converted To Oxygen? Social media troll against Yogi Adityanath
Next Story