Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രജ്ഞ സിങ്ങിന്​...

പ്രജ്ഞ സിങ്ങിന്​ മാപ്പ്​ നൽകാനാവില്ല -മോദി

text_fields
bookmark_border
പ്രജ്ഞ സിങ്ങിന്​ മാപ്പ്​ നൽകാനാവില്ല -മോദി
cancel

ന്യൂഡൽഹി: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർഥി പ്രജ്ഞ സിങ്​ ഠാക്കൂർ മഹാത്​മ ഗാന്ധിയെ അപമാനിച്ചതിന്​​ മാപ്പ്​ നൽകാൻ തനിക്കൊരിക്കലും സാധിക്കില്ലെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്രമോദി. പ്രജ്ഞ സിങ്​ ഠാക്കൂർ ബി.ജെ.പി സ്ഥാനാർഥിയാണ െങ്കിലും അവർ ബാപ്പുവിനെ കുറിച്ച്​ പറഞ്ഞതിന്​ മാപ്പ്​ നൽകാൻ കഴിയില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

നേരത്തെ പ്രജ്ഞ സിങ്ങിൻെറ പ്രസ്​താവനയെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായും തള്ളിയിരുന്നു. പ്രജ്ഞയുടെ പ്രസ്​താവന വ്യക്​തിപരം മാത്രമാണെന്നായിരുന്നു അമിത്​ ഷായുടെ നിലപാട്​. സംഭവത്തിൽ പ്രജ്ഞയോട്​ വിശദീകരണം തേടുമെന്നും അമിത്​ ഷാ അറിയിച്ചിരുന്നു. പ്രജ്ഞക്ക്​ പുറമേ കേന്ദ്രമന്ത്രി അനന്ത്​ കുമാർ ഹെഗ്​ഡേയും നളീൻകുമാർ കട്ടിലും ​ഗോദ്​സേയെ പിന്തുണച്ച്​ രംഗത്തെത്തിയിരുന്നു.

ഗോദ്​സേ രാജ്യസ്​നേഹിയാണെന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിൻെറ പ്രസ്​താവന. ഇക്കാര്യത്തിൽ പ്രജ്ഞ സിങ്​ മാപ്പ്​ പറയേണ്ട കാര്യമില്ലെന്നായിരുന്നു അനന്ത്​ കുമാർ വ്യക്​തമാക്കിയത്​. ഗോദ്​സേയേയും രാജീവ്​ ഗാന്ധിയേയും താത്മ്യം ചെയ്​തായിരുന്നു നളിൻ കുമാറിൻെറ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsPragya Thakur
News Summary - Can never forgive Pragya Thakur for insulting Mahatma Gandhi-India news
Next Story