Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എൻ പട്ടികയിലുള്ള...

യു.എൻ പട്ടികയിലുള്ള ഭീകരർ പാകിസ്​താനിലില്ലെന്ന്​ ഉറപ്പ്​ തരാൻ ഇംറാനാവുമോ -ഇന്ത്യ

text_fields
bookmark_border
un-general-assembly
cancel

ന്യൂയോർക്ക്​: യു.എൻ പട്ടികയിലുള്ള 130 ഭീകരർ പാക്​ മണ്ണിലില്ലെന്ന്​ ഉറപ്പ്​ തരാൻ പ്രധാനമന്ത്രി ഇംറാൻ ഖാന്​ സാധ ിക്കുമോയെന്ന്​ ഇന്ത്യ. യു.എൻ ജനറൽ അസംബ്ലിയിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വിദിഷ മൈത്രയാണ്​ പാകിസ്​താനെതിരെ ശക്​തമായ വിമർശനങ്ങളുമായി രംഗത്തെത്തിയത്​. ഭീകരർക്ക്​ പെൻഷൻ വരെ നൽകുന്ന രാജ്യമാണ്​ പാകിസ്​താൻ. ഇംറാൻ ഖാൻ ഭീകരവാദികളെ ന്യായീകരിക്കുകയാണ്​ ചെയ്യുന്നതെന്നും മൈത്ര കുറ്റപ്പെടുത്തി.

ഉസാമ ബിൻലാദനെ വരെ ന്യായീകരിക്കുന്ന വ്യക്​തിയാണ്​ ഇംറാൻ ഖാൻ. കശ്​മീരിൽ വികസന പ്രവർത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട്​ പോവുകയാണെന്നും മൈത്ര കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യു.എൻ ജനറൽ അസംബ്ലിയിൽ ഇംറാൻ ഖാൻെറ പ്രസംഗത്തിന്​ മറുപടി നൽകുകയായിരുന്നു ​വിദേശകാര്യ മന്ത്രാലയം സെക്രട്ടറി.

ആർട്ടിക്കൾ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന്​ ഇംറാൻ ആരോപിച്ചിരുന്നു. ആഗസ്​റ്റ്​ അഞ്ചിന്​ ശേഷം കശ്​മീർ തടവിലാണ്​. ഏകദേശം 7,000 കുട്ടികളാണ്​ സൈന്യത്തിൻെറ പിടിയിലുള്ളതെന്നും ഇംറാൻ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUN General AssemblyVidisha Maitra
News Summary - "Can Imran Khan Deny Over 130 Terrorists Are On Pak Soil?" India At UN-India news
Next Story