Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭജനയോ നിസ്​കാരമോ...

ഭജനയോ നിസ്​കാരമോ ആക​ട്ടെ, അന്തർസംസ്ഥാന തൊഴിലാളികൾക്ക്​ കൗൺസലിങ്​ നൽകൂ- സുപ്രീംകോടതി

text_fields
bookmark_border
ഭജനയോ നിസ്​കാരമോ ആക​ട്ടെ, അന്തർസംസ്ഥാന തൊഴിലാളികൾക്ക്​ കൗൺസലിങ്​ നൽകൂ- സുപ്രീംകോടതി
cancel

ന്യൂഡൽഹി: കൊറോണ വൈറസ്​ വ്യാപനം തടയുന്നതിന്​ ഏർപ്പെടത്തിയ ലോക്ക്​ഡൗണിനെ തുടർന്ന്​ സ്വന്തം വീടുകളിലേക്കുള് ള നീണ്ട യാത്ര നിർത്തി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയ അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ അടിസ്ഥാന സൗകര്യങ്ങൾ നൽകണ മെന്ന്​ കേന്ദ്രത്തോട്​ സുപ്രീംകോടതി. തൊഴിലാളികൾക്ക്​ ഭക്ഷണം, വൈദ്യസഹായം, കൗൺസിലിങ് എന്നിവ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അന്തർ സംസ്ഥാന തൊഴിലാളികളു​ടെ കുടിയേറ്റം സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ്​ സുപ്രീംകോടതിയുടെ പരാമർശം.

കുടിയേറ്റം നിർത്തിപ്പിച്ച സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം, പാർപ്പിടം, പോഷണം, വൈദ്യസഹായം എന്നിവ ലഭിക്കുന്നു​ണ്ടെന്ന്​ ഉറപ്പാക്കണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത​യോട്​ ആവശ്യപ്പെട്ടു. രാജ്യത്ത്​ ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക്ഡൗൺ തങ്ങളുടെ ഭാവിജീവിതത്തെ മോശമായി ബാധിക്കുമെന്ന തൊഴിലാളികളുടെ ഭയം ശമിപ്പിക്കുന്നതിന്​ നടപടിയുണ്ടാകണമെന്നും ചീഫ്​ ജസ്​റ്റിസ്​ ആവശ്യപ്പെട്ടു.

‘‘വൈറസിനേക്കാൾ കൂടുതൽ നിലവിലുള്ള സ്ഥിതി​യെ കുറിച്ചുള്ള പരിഭ്രാന്തി ജീവിതത്തെ നശിപ്പിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയണം. അവർക്ക്​ കൗൺസലിങ്​ ആവശ്യമുണ്ട്​. ഉപദേഷ്ടാക്കളെ ആവശ്യമുണ്ട്. ഭജനയോ, കീർത്തനമോ, നമസ്​കാരമോ ചെയ്യാം, എന്നാൽ ജനങ്ങൾക്ക് കരുത്ത് പകരണം’’- അഭയകേന്ദ്രങ്ങളിലുള്ള തൊഴിലാളികൾക്ക് ആശ്വാസം പകരാൻ എല്ലാ മതനേതാക്കളുടെയും സഹായം അഭ്യർഥിക്കണമെന്ന്​ സർക്കാറിനെ ഓർമ്മിച്ചുകൊണ്ട്​ കോടതി പറഞ്ഞു. പരിശീലനം ലഭിച്ച കൗൺസിലർമാരും മതനേതാക്കളും ക്യാമ്പുകൾ സന്ദർശിച്ച് തൊഴിലാളികളുടെ മാനസിക സംഘർഷം കുറക്കാൻ സഹായിക്കണമെന്നും ചീഫ്​ ജസ്​റ്റിസ്​ നിർദേശിച്ചു.

പരിശീലനം ലഭിച്ച കൗൺസിലർമാരെയും മതനേതാക്കളെയും 24 മണിക്കൂറിനുള്ളിൽ ക്യാമ്പുകളിൽ എത്തിക്കുമെന്ന്​ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. എല്ലാ അന്തർസംസ്ഥാന തൊഴിലാളികളെയും ചൊവ്വാഴ്​ച 11 മണിക്കുള്ളിൽ അഭയകേന്ദ്രങ്ങളിലേക്ക്​ മാറ്റി പാർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വെല്ലുവിളിയാകുന്നത്​ വ്യാജവാർത്തകളാണെന്ന്​ കേന്ദ്രം സുപ്രീംകോടതി​യെ അറിയിച്ചു. ശരിയായ വിവരങ്ങൾ പുറത്തുവിടാൻ വാർത്താസമ്മേളനങ്ങൾ സജ്ജീകരിക്കണമെന്ന്​ ചീഫ് ജസ്റ്റിസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, ട്വിറ്റർ, ടിക് ടോക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പരക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ ജസ്റ്റിസ് എൽ. നാഗേശ്വര റാവു പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ എന്തുകൊണ്ട് ക്രിമിനൽ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ചോദിച്ചു.

വൈറസ്​ വ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും സുപ്രീംകോടതി ആരാഞ്ഞു. ജനവുവരി 17 മുതൽ കേന്ദ്രസർക്കാർ തയാറെടുപ്പുകൾ തുടങ്ങിയിരുന്നുവെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വൈറസ് പടരുന്ന തോത്​ കുറവാണെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.

ഇന്ത്യയിൽ 1,200 ലധികം പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതുവരെ 32 പേർക്ക്​ ജീവൻ നഷ്​ടമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantsindia newsCounselsupreme court#Covid19
News Summary - Can Have Bhajan Or Namaz, Counsel Migrants: Supreme Court To Centre - India news
Next Story