Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശരദ് പവാറിനെതിരെ...

ശരദ് പവാറിനെതിരെ ​പ്രചാരണം; നടപടിയുമായി മഹാരാഷ്ട്ര പൊലിസ്

text_fields
bookmark_border
Sharad Pawar
cancel
camera_alt

ശരത് പവാർ

മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെതിരെ അപകീ​ർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച മറാത്തി അഭി​നേത്രി കേതകി ചിറ്റാലെക്കെതി​രെ മഹാരാഷ്ട്ര പോലിസ് കേസെടുത്തു. താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി നേതാക്കൾ ആവശ്യപ്പെട്ടു. പവാറിനെ ''നരകം കാത്തിരിക്കുന്നു'', ''അദ്ദേഹം ബ്രാഹ്മണൻമാ​രെ വെറുക്കുന്നു'' തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്റിലുള്ളത്. ​കേതകി പങ്കുവെച്ച പോസ്റ്റ് ആരാണെഴുതിയതെന്നത് വ്യക്തമല്ല.

​അതേ സമയം പവാറിനെതിരെ ട്വീറ്റ് ചെയ്ത നാസികിലെ ഫാർമസി വിദ്യാ​ർഥിയെ പോലിസ് അറസ്റ്റ് ചെയ്തു. ബരാമതിയുടെ ഗാന്ധിക്കായി ബരാമതിയുടെ നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കേണ്ട സമയമായെന്നാണ് 23 കാരനായ നിഖിൽ ഭാ​​മ്രെയുടെ ട്വീറ്റിലുള്ളത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ പവാറിന്റെ തട്ടകമാണ് ബരാമതി.

Show Full Article
TAGS:sharad pawar maharashtra police 
News Summary - Campaign against Sharad Pawar; Maharashtra Police take action
Next Story