Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്ധവ്​ താക്കറെയെ...

ഉദ്ധവ്​ താക്കറെയെ വിമർശിച്ചയാൾക്ക്​ ശിവസേന പ്രവർത്തകയുടെ മഷി അഭിഷേകം

text_fields
bookmark_border
ink-pouring
cancel

മുംബൈ: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയെ സമൂഹ മാധ്യമത്തിൽ വിമർശിച്ചയാളുടെ ദേഹത്ത്​ ശിവസേന പ്രവർത്തക മഷി ഒഴിച്ചു. തിങ്കളാഴ്​ചയാണ്​ സംഭവം നടന്നത്​. ഇതി​​െൻറ വിഡിയോ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടു.

പൊതുജന മധ്യത്തിൽ വെച്ച്​ ശിവസേന പ്രവർത്തക ഫോൺ ചെയ്​തുകൊണ്ടിരിക്കുന്ന ആളി​​െൻറ ദേഹത്തേക്ക് മഷി ഒഴിക്കുന്നതാണ്​​ 17 സെക്കൻറ്​ ദൈർഘ്യമുള്ള ദൃശ്യത്തിലുള്ളത്​​. എന്നാൽ, സ്​ത്രീ മഷി ഒഴിക്കുമ്പോൾ ഇയാൾ ഒഴിഞ്ഞു മാറുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല.

രണ്ടാം തവണയാണ്​ മഹാരാഷ്​ട്രയിൽ ഇത്തരത്തിലുള്ള അതിക്രമം നടക്കുന്നത്​. കഴിഞ്ഞ ആഴ്​ച​ ഉദ്ധവ്​ താക്കറെക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റിട്ട മുംബൈ വഡാല സ്വദേശി ഹിരമായ്​ തിവാരി എന്നയാളെ ശിവ​േസന പ്രവർത്തകർ ആക്രമിച്ചിരുന്നു.

ജാമിഅ മില്ലിയയിൽ പ്രതിഷേധക്കാർക്കെതിരെ ഉണ്ടായ പൊലീസ്​ നടപടിയെ ജാലിയൻ വാലാബാഗ്​ സംഭവവുമായി ഉദ്ധവ്​ താക്കറെ താരതമ്യപ്പെടുത്തിയിരുന്നു. ഹിരമായ്​ തിവാരി ഇതിനെതിരെ പ്രതികരിച്ചതാണ്​ ശിവസേന പ്രവർത്തകരെ പ്രകോപിപ്പിച്ചത്​. 25 പേരടങ്ങുന്ന ശിവസേന പ്രവർത്തകർ തിവാരിയെ മർദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav Thackeraymalayalam newsindia newsInk Poured
News Summary - On Camera, Ink Poured On Man For Social Media Post On Uddhav Thackeray -india news
Next Story