ഇ.വി.എമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ കാമറ 45 മിനിറ്റോളം ഓഫ് ചെയ്തു - ആരോപണവുമായി സുപ്രിയ സുലെ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിലെ തെരഞ്ഞെടുപ്പിന് ശേഷം ഇ.വി.എമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ കാമറ 45 മിനിറ്റോളം ഓഫ് ചെയ്‌തെന്ന ആരോപണവുമായി എൻ.സി.പി നേതാവും ബാരാമതി ലോക്സഭാ സ്ഥാനാർഥിയുമായ സുപ്രിയ സുലെ. കാമറകൾ ഓഫ് ചെയ്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ മറുപടി നൽകിയില്ലെന്നും സുപ്രിയ പറഞ്ഞു .
ഇ.വി.എമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ കാമറ 45 മിനിറ്റ് ഓഫ് ചെയ്ത് വെച്ചു. സ്ട്രോങ്ങ് റൂം പോലെയുള്ള അതീവ സുരക്ഷാ ആവശ്യമുള്ള സ്ഥലങ്ങളിലെ കാമറകൾ ഓഫ് ചെയ്ത് വെക്കുന്നത് സംശയാസ്പതമാണെന്നും സുപ്രിയ എക്‌സിൽ കുറിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ കൃത്യമായ മറുപടി നൽകിയില്ലെന്നും സുപ്രിയ ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉടനടി വിശദീകരണം തേടണമെന്നും സുപ്രിയ പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടമായ മെയ് ഏഴിനായിരുന്നു ബാരാമതിയിൽ വോട്ടെടുപ്പ് നടന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

