Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉടമയുടെ തല...

ഉടമയുടെ തല കടിച്ചെടുത്തു ഒട്ടകം; കെട്ടിയിട്ട് തല്ലിക്കൊന്ന് നാട്ടുകാർ

text_fields
bookmark_border
ഉടമയുടെ തല കടിച്ചെടുത്തു ഒട്ടകം; കെട്ടിയിട്ട് തല്ലിക്കൊന്ന് നാട്ടുകാർ
cancel

ജയ്‌പൂർ: ഒട്ടകത്തിന്‍റെ കടിയേറ്റ് ഉടമക്ക് ദാരുണ അന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് ഒട്ടകം ഉടമയുടെ പിൻകഴുത്ത് കടിച്ചെടുത്തത്. സൊഹൻറാം നായകാണ് മരിച്ചത്. സംഭവത്തിന് ശേഷം നാട്ടുകാർ ഒട്ടകത്തെ കെട്ടിയിട്ട് തല്ലിക്കൊല്ലുകയും ചെയ്തു.

ഒട്ടകത്തെ വഴിയരികിൽ കെട്ടിയിട്ട് പുല്ല് തീറ്റുകയായിരുന്നു സൊഹൻറാം. ആ സമയം അതുവഴി കടന്നുപോയ മറ്റൊരു ഒട്ടകത്തെ കണ്ട് കയർ പൊട്ടിച്ച് ഈ ഒട്ടകം പിന്നാലെ ഓടാൻ തുടങ്ങി. സൊഹൻറാം ഓടിച്ചെന്ന് ഒട്ടകത്തെ പിടിക്കാൻ ശ്രമിച്ചു. തുടർന്ന് അക്രമാസക്തനായ ഒട്ടകം സൊഹൻറാമിന് നേരേ തിരിഞ്ഞ് കഴുത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഒട്ടകത്തെ കെട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിച്ചു. ചിലർ കെട്ടിയിട്ട് ഒട്ടകത്തെ മർദ്ദിക്കുന്ന് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ക്രൂരമായ അടിയേറ്റ് ഒട്ടകം ചത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanCamelAnimalsdeath
News Summary - Camel chews off owner’s head, villagers beat animal to death in rajasthan
Next Story