കേംബ്രിഡ്ജ് അനലറ്റികക്ക് കോൺഗ്രസുമായി ബന്ധമെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: ഫേസ്ബുക്കിലെ വിവരചോർച്ചയിൽ ഉൾപ്പെട്ട സ്ഥാപനം കേംബ്രിഡ്ജ് അനലറ്റികക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ. ഇന്ത്യയിൽ ഒാഫീസ് തുറന്ന് സ്ഥാപനം പ്രവർത്തിച്ചിരുന്നുവെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുൻ ജീവനക്കാരനായ ക്രിസ്റ്റഫർ വൈലി വെളിപ്പെടുത്തി. നിയമക്കുരുക്കുകളെ കുറിച്ച് ചിന്തിക്കാത്ത ഒരുപറ്റം ജീവനക്കാരാണ് സ്ഥാപനത്തിനായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേംബ്രിഡ്ജ് അനലറ്റികയുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി കോൺഗ്രസായിരുന്നുവെന്ന് സൂചനയാണ് വൈലി നൽകുന്നത്. എന്നാൽ ദേശീയതലത്തിൽ കോൺഗ്രസ് സ്ഥാപനത്തെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും വൈലി വെളിപ്പെടുത്തി. പ്രാദേശിക തലത്തിലായിരുന്നു കോൺഗ്രസ് അനലറ്റിക്കയെ ഉപേയാഗപ്പെടുത്തിയത്. കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യയിലെ ഇടപെടൽ സംബന്ധിച്ച് തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജവാർത്തകളിലൂടെയും തെറ്റായ വിവരങ്ങളിലൂടെയും ജനങ്ങളെ സ്വാധീനിക്കുകയാണ് സ്ഥാപനം ചെയ്യുന്നതെന്നും വൈലി പറഞ്ഞു. നേരത്തെ കേംബ്രിഡ്ജ് അനലറ്റിക്കയുമായുള്ള ബന്ധത്തെ സംബന്ധിച്ച് കോൺഗ്രസും ബി.ജെ.പിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
