എയർ ഇന്ത്യ വിമാനാപകടത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് അമിതാഭ് ബച്ചൻ
text_fieldsന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് അമിതാഭ് ബച്ചൻ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ വേദനയുണ്ടാക്കുന്നന സംഭവമാണ് എയർ ഇന്ത്യ വിമാന അപകടം. വിമാനാപകടത്തിന് പിന്നാലെ രാജ്യം മുഴുവൻ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം നിന്നു. എന്നാൽ, ഇതുമാത്രം പോര വിമാനാപകടത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും അമിതാഭ് ബച്ചൻ ആവശ്യപ്പെട്ടു.
അമിതാഭ് ബച്ചൻ മാത്രമല്ല നിരവധി സെലിബ്രേറ്റികളാണ് വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. ഷാറൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ, അലിയ ഭട്ട്, അല്ലു അർജുൻ തുടങ്ങി മലയാളത്തിൽ നിന്ന് മോഹൻലാലും മമ്മുട്ടിയും അടക്കമുള്ള താരങ്ങൾ വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു.
ജൂൺ 12 വ്യാഴാഴ്ച അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എ.ഐ 171 വിമാനം തകർന്നുവീണതിന്റെ കാരണങ്ങൾ പരിശോധിക്കുന്നതിനുള്ള സർക്കാരിന്റെ ഉന്നതതല യോഗം തിങ്കളാഴ്ച ചേരുമെന്ന് വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിമാന അപകട അന്വേഷണ ബ്യൂറോയുടെ (എ.എ.ഐ.ബി) നേതൃത്വത്തിൽ അപകടത്തെക്കുറിച്ചുള്ള സാങ്കേതിക അന്വേഷണം ഇതിനോടകം തന്നെ പുരോഗമിക്കുന്നുണ്ടെന്ന് വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹ കൂട്ടിച്ചേർത്തു.
അഹ്മദാബാദിലെ ദാരുണമായ വിമാനാപകടത്തെക്കുറിച്ച് എ.എ.ഐ.ബിയുടെ അന്വേഷണം നടക്കുന്നുണ്ട്. അത് വിമാനത്തിന്റെ സാങ്കേതികവും അപകടം നടക്കാനുള്ള സാധ്യതകളെക്കുറിച്ചുമാണ് പരിശോധിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഉന്നതതല സമിതി കൂടുതൽ സമഗ്രമായി അന്വേഷിക്കുമെന്നും വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും നായിഡു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

