തെരഞ്ഞെടുപ്പിന് ഇന്ന് കേളികൊട്ട്; പ്രഖ്യാപനം മൂന്നു മണിക്ക്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചു. 543 മണ്ഡലങ്ങളിലെ ഒരുക്കം വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തിയാണ് മുഖ്യ കമീഷണർ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശനിയാഴ്ച വാർത്തസമ്മേളനം വിളിച്ചത്.
വിവാദ നിയമത്തിലൂടെ തെരഞ്ഞെടുത്ത രണ്ട് കമീഷണർമാർ ചുമതലയേറ്റത് കോടതി കയറിയതിനിടയിലാണ് പ്രഖ്യാപനം. റിട്ട. ഐ.എ.എസുകാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിങ് സന്ധുവും കമീഷണർമാരായി വെള്ളിയാഴ്ചയാണ് ചുമതലയേറ്റത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് തീയതി ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചത്. കമീഷണർ നിയമനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു.
ഉച്ചക്ക് മൂന്നുമണിക്ക് ന്യൂഡൽഹി വിജ്ഞാൻ ഭവനിലാണ് മുഖ്യ കമീഷണറും രണ്ടു കമീഷണർമാരും വാർത്തസമ്മേളനത്തിൽ തീയതി പ്രഖ്യാപിക്കുക. ഇതോടെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

