Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൾമുറിയൽ...

കോൾമുറിയൽ കേന്ദ്രസർക്കാർ യോഗം വിളിച്ചു

text_fields
bookmark_border
കോൾമുറിയൽ കേന്ദ്രസർക്കാർ യോഗം വിളിച്ചു
cancel

ന്യൂഡൽഹി: കോൾ മുറിയൽ സംബന്ധിച്ച്​വ്യാപക പരാതികൾ ഉയർന്നതോടെ പാർലമ​െൻററി സമിതിയുടെയും ട്രായിയുടെയും  നേതൃത്വത്തിൽ ടെലികോം ഒാപറേറ്റർമാരുടെ യോഗം വിളിച്ചു. പാർലിമ​െൻററി സമിതി തലവൻ അനുരാഗ്​താക്കുർ എം.പിയുടെ നേതൃത്ത്വത്തിലാണ്​​നവംബർ 10ന് യോഗം നടക്കുക.
 
ഇന്ത്യയിലെ മൊബൈൽ സേവനദാതാക്കളുടെ സംഘടനയായ സി.ഒ.​എ.​െഎ (സെല്ലുലാർ ഒാപറേറ്റേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ) അംഗങ്ങളെയും ജിയോയേും പ്രത്യേകമായാണ്​യോഗത്തിന്​വിളിച്ചിരിക്കുന്നത്​. സി.ഒ.​എ.​െഎയിലെ മറ്റ്​അംഗങ്ങളായ െഎഡിയ, എയർടെൽ, വോഡഫോൺ എന്നിവർക്കെതിരെ പരാതികളുമായി റിലയൻസ്​ജിയോ രംഗത്തെത്തിയിരുന്നു.

ഈയൊരു പശ്​ചാതലത്തിലാണ്​ ഇരുവരെയും പ്രത്യേകമായി യോഗത്തിനു വിളിച്ചതെന്നാണ്​ അറിയുന്നത്​. പാർലിമ​െൻററി സമിതി ജിയോയുടെയും മറ്റ്​ സേവനദാതാക്കളുടെയും വാദങ്ങൾ കേൾക്കും. അതിനു ശേഷം ഇൗ വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായും  ചർച്ച നടത്തും​.

രാജ്യത്തെ ടെലികോം രംഗത്തെ പ്രധാന പ്രശ്​നങ്ങളിലൊന്നാണ്​കോൾ മുറിയൽ. ഇൗ വിഷയത്തിൽ മറ്റു സേവനദാതാക്കളെ കുറ്റപ്പെടുത്തി റിലയൻസ്​ ജിയോ രംഗത്തെത്തിയിരുന്നു. മറ്റ്​ സേവനദാതാക്കൾ ഇൻറർ​കോം കണക്ഷൻ നൽകാത്തതാണ്​ജിയോയുടെ കോളുകൾ നിരന്തരമായി മുറിയുന്നതിന്​കാരണ​െമന്നാണ്​റിലയൻസിൻെറ വാദം. തുടർന്ന്​ ഇൗ വിഷയത്തിൽ ട്രായ്​ ഇടപ്പെടുകയും െഎഡിയ, എയർടെൽ, വോഡാഫോൺ എന്നിവർക്ക്​ 3050 കോടി രൂപ പിഴ ചുമത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traiCall drops
News Summary - Call drops: Parliamentary panel meeting with TRAI, DoT, Telcos on Nov 10
Next Story