Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ്​വ: സി.ബി.​െഎ...

കഠ്​വ: സി.ബി.​െഎ അന്വേ​​ഷണം വേണമെന്ന ആവശ്യം ന്യായം -ബാർ കൗൺസിൽ

text_fields
bookmark_border
കഠ്​വ: സി.ബി.​െഎ അന്വേ​​ഷണം വേണമെന്ന ആവശ്യം ന്യായം -ബാർ കൗൺസിൽ
cancel

ന്യൂഡൽഹി: കഠ്​വക്കേസിൽ ജമ്മുകശ്​മീരിലെ അഭിഭാഷകരെ ന്യായീകരിച്ച്​ ബാർ കൗൺസിൽ ഒാഫ്​ ഇന്ത്യ. കേസിൽ നീതി നടപ്പാക്കുന്നതിന്​ ജമ്മു കശ്​മീർ അഭിഭാഷകർ തടസം നിന്നിട്ടില്ലെന്നും​ കേസിൽ സി.ബി.​െഎ അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്നും ബാർ കൗൺസിൽ സുപ്രീം കോടതിയെ അറിയിച്ചു. 

കഠ്​വയിൽ എട്ടു വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ ക്രൂരമായി ബലാത്​സംഗം ചെയ്​ത്​ കൊന്ന കേസിൽ പ്രതികൾക്ക്​ വേണ്ടി ജമ്മു കശ്​മീരിലെ അഭിഭാഷകർ റാലി നടത്തിയത്​ രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇതേകുറിച്ച്​ വിരമിച്ച ഹൈകോടതി ജഡ്​ജിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്​ഥാനത്ത്​ അ​േന്വഷണം നടത്തിയിരുന്നു. കശ്​മീരിലെ അഭിഭാഷകർക്ക്​ ക്ലിൻ ചിറ്റ്​ നൽകുന്ന റി​േപ്പാർട്ടാണ്​ സംഘം നൽകിയതെന്നും ബാർ കൗൺസിൽ സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ, കേസിൽ നിയമ നടപടി സ്വീകരിക്കുന്നതിന്​ തടസം നിന്ന അഭിഭാഷകരെ സുപ്രീം കോടതി ശാസിച്ചിരുന്നു. കുട്ടി അതിക്രൂര പീഡനത്തിനിരയായെന്ന്​ പൊലീസ്​ നൽകിയ റിപ്പോർട്ടിലുണ്ട്​. 

പെൺകുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരായ ദീപിക രജാവത്​​ എന്ന അഭിഭാഷക ബാർ കൗൺസിലിൽ നിന്ന്​ തനിക്ക്​ ഭീഷണി നേരിടുന്നുവെന്ന്​ പരാതിപ്പെട്ടിരുന്നു. എന്നാൽ അഭിഭാഷകയുടെ പരാതി വാസ്​തവിരുദ്ധമെന്നാണ്​ ബാർ കൗൺസിൽ കോടതിയെ അറിയിച്ചത്​. കുറ്റപത്രം സമർപ്പിക്കുന്നതിൽ നിന്ന്​ ക്രൈം ബ്രാഞ്ചിനെ തടയുകയോ ഇരയുടെ കുടുംബത്തിനായി ഹാജരാകുന്നതിൽ നിന്ന്​ അഭിഭാഷകരെ തടയുകയോ ചെയ്​തിട്ടി​െല്ലന്ന് ബാർ കൗൺസിൽ ഒാഫ്​ ഇന്ത്യ കോടതിയിൽ വ്യക്​തമാക്കി. 

കേസിൽ നീതി ലഭിക്കണമെങ്കിൽ സി.ബി.​െഎ അന്വേഷണം വേണമെന്നും കേസ്​ കശ്​മീരിന്​ പുറത്തേക്ക്​ മാറ്റരുതെന്നും ആവശ്യ​െപ്പട്ട്​ കോടതിക്ക്​ മുമ്പാകെ വന്ന ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നേരത്തെ, ക്രൈംബ്രാഞ്ച്​ അന്വേഷണം തൃപ്​തികരമാണെന്നും എന്നാൽ കേസ്​ കശ്​മീരിന്​ പുറത്തേക്ക്​ മാറ്റണമെന്നും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. 

​വിചാരണയിൽ പ്രതിക്ക്​ മാത്രമല്ല, ഇരക്കും നീതി ലഭിക്കണമെന്നും  എന്തെങ്കിലും തരത്തിൽ നീതി ലഭ്യമാകില്ലെന്ന്​ തോന്നുകയാണെങ്കിൽ കഠ്​വക്ക്​ പുറത്തേക്ക്​ കേസ്​ മാറ്റുമെന്നും സുപ്രീം കോടതി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIbar councilmalayalam newsKathua
News Summary - Call For CBI Probe In Kathua Rape Case Justified, Says Bar Council Panel -India News
Next Story