Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജി പ്രഖ്യാപിച്ച്...

രാജി പ്രഖ്യാപിച്ച് കൽക്കത്ത ഹൈകോടതി ജഡ്ജി

text_fields
bookmark_border
രാജി പ്രഖ്യാപിച്ച് കൽക്കത്ത ഹൈകോടതി ജഡ്ജി
cancel

കൊ​ൽ​ക്ക​ത്ത: സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ നി​ര​വ​ധി വി​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ച ക​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ജ​ഡ്ജി രാ​ജി​വെ​ക്കു​ന്നു. ജ​സ്റ്റി​സ് അ​ഭി​ജി​ത് ഗം​ഗോ​പാ​ധ്യാ​യ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ജി​വെ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജി​ക്ക​ത്ത് രാ​ഷ്ട്ര​പ​തി​ക്കും പ​ക​ർ​പ്പ് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും ക​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു.

രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ച​ശേ​ഷം സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സൂ​ര്യ സെ​ന്നി​ന്റെ പ്ര​തി​മ​ക്ക് മു​ന്നി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 1.30 ന് ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ജി പ്ര​ഖ്യാ​പ​നം.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി അ​വ​ധി​യി​ലാ​യി​രു​ന്നു ജ​സ്റ്റി​സ് ഗം​ഗോ​പാ​ധ്യാ​യ. പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ നി​ര​വ​ധി ത​വ​ണ സി.​ബി.​ഐ​ക്കും എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ് ഡ​യ​റ​ക്ട​റേ​റ്റി​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ചി​ല കേ​സു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ​രാ​മ​ർ​ശ​ങ്ങ​ൾ ക​ടു​ത്ത രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം തു​ട​ങ്ങി​യ ജ​സ്റ്റി​സ് ഗം​ഗോ​പാ​ധ്യാ​യ 2018 മേ​യ് ര​ണ്ടി​നാ​ണ് ക​ൽ​ക്ക​ത്ത ഹൈ​കോ​ട​തി​യി​ൽ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ​ത്. 2020 ജൂ​ലൈ 30ന് ​സ്ഥി​രം ജ​ഡ്ജി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:politicsCalcutta High Court JudgeAbhijit Ganguly
News Summary - Calcutta High Court Judge Abhijit Ganguly to resign, may enter politics
Next Story