Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.ജി റിപ്പോർട്ട്...

സി.എ.ജി റിപ്പോർട്ട് സർക്കാറിനെ രക്ഷിക്കാനുള്ള ശ്രമമെന്ന്​ സംശയം -കപിൽ സിബൽ

text_fields
bookmark_border
സി.എ.ജി റിപ്പോർട്ട് സർക്കാറിനെ രക്ഷിക്കാനുള്ള ശ്രമമെന്ന്​ സംശയം -കപിൽ സിബൽ
cancel

ന്യൂഡൽഹി: റഫാൽ ഇടപാട്​ സംബന്ധിച്ചുള്ള സി.എ.ജി റിപ്പോർട്ട് സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമമെന്ന്​ സംശയിക്കുന ്നതായി കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ. സർക്കാറിനെ രക്ഷിക്കുന്നതിനൊപ്പം സ്വയം രക്ഷപ്പെടാനുമാണ് സി.എ.ജി ശ്രമിക്കുന്നത്. റഫാലിലെ തെറ്റായ നടപടികളിൽ നേരത്തെ പങ്കാളിയായ ഇന്നത്തെ സി.എ.ജിക്ക് എങ്ങനെ ഇക്കാര്യത്തിൽ അന്വേഷണം നടത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.

ആഗസ്​ത്​ 30 വരെ രാജീവ് ​െമഹ്​റിഷി ധനകാര്യ സെക്രട്ടറി ആയിരുന്നു. അന്ന് റഫാൽ ചർച്ചകളിൽ ധനകാര്യ സെക്രട്ടിക്ക് പങ്കുണ്ടായിരുന്നു. ഇന്ന് അദ്ദേഹം സി.എ.ജി ആണ്. മുമ്പ്​ സി.എ.ജിയെ ഞങ്ങൾ ചെന്ന് കണ്ടിട്ടുണ്ട്. രാജീവ് മെഹ്റിഷി ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നും കപിൽ സിബൽ പറഞ്ഞു. സി.എ.ജി റിപ്പോർട്ടിനെ വിശ്വാസമില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്,​ തെറ്റ് ചെയ്ത ശേഷം അത് വിചാരണ ചെയ്യാൻ സ്വയം ജഡ്ജി ആകുന്ന സാഹചര്യമാണിവിടെയെന്നും ആ ജഡ്ജിയെ എങ്ങനെ വിശ്വസിക്കുമെന്നുമായിരുന്നു അദ്ദേഹത്തി​​​െൻറ മറുപടി.

നിങ്ങൾ വിശ്വസിക്കുമോ എന്ന്​ കപിൽ സിബൽ മാധ്യമപ്രവർത്തകരോട്​ തിരിച്ചു ചോദിക്കുകയും ചെയ്​തു. രാജ്യവും നിയമവുമാണ് എല്ലാത്തിനും മുകളിലെന്ന് പ്രധാനമന്ത്രിയോട് വിധേയത്വമുള്ള ഉദ്യോഗസ്ഥർ മനസ്സിലാക്കണം. ഭരണഘടനാ സ്ഥാപനങ്ങളിൽ ഇത്തരം ഒരു സാഹചര്യം മുമ്പ് ഇല്ലാത്തതാണെന്നും കപിൽ സിബൽ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskapil sibalcag reportmalayalam newsRafael
News Summary - CAG Report is an attempt to escape government, congress have doubt said Kapil sibal -india news
Next Story