സി.എ.ജി-സർക്കാർ ഏറ്റുമുട്ടൽ മനോഭാവം മാറി- മോദി
text_fieldsന്യൂഡൽഹി: സർക്കാറും സി.എ.ജിയും ഏറ്റുമുട്ടുന്ന സ്ഥാപനങ്ങളാണെന്ന മനോഭാവം മാറിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്യക്ഷമത വർധിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനമാണ് ഓഡിറ്റിങ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സംഘടിപ്പിച്ച പ്രഥമ ഓഡിറ്റ് ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ശാസ്ത്രീയമായ ഓഡിറ്റിങ് രീതികൾ ഓഡിറ്റ് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഡാറ്റയാണ് ഇനിയങ്ങോട്ട് ഭാവിയെ ഭരിക്കുക. തെറ്റായ രീതിയും സുതാര്യതയില്ലായ്മയും മൂലമാണ് ബാങ്കിങ് മേഖലയിൽ കിട്ടാക്കടം പെരുകിയത്. അതിെൻറ വലുപ്പം മറച്ചുവെക്കുകയാണ് മുൻകാല സർക്കാർ ചെയ്തത്. എന്നാൽ, ഈ സർക്കാർ അത് സത്യസന്ധമായി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു. പ്രശ്നങ്ങൾ തിരിച്ചറിയുേമ്പാൾ മാത്രമാണ് പരിഹാരം കണ്ടെത്താനാവുകയെന്ന് മോദി കൂട്ടിച്ചേർത്തു- സി.എ.ജി ഗിരിഷ് ചന്ദ്ര മുർമു ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

