Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ashok Gehlot
cancel
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ രാഷ്​ട്രീയ...

രാജസ്​ഥാനിൽ രാഷ്​ട്രീയ കോലാഹലങ്ങൾക്കിടെ മന്ത്രിസഭ വിപുലീകരണത്തിന്​ നീക്കം

text_fields
bookmark_border

ജയ്​പൂർ: രാജസ്​ഥാൻ കോൺഗ്രസിൽ ആഭ്യന്തര കലഹം തുടരുന്നതി​നിടെ മന്ത്രിസഭ വിപുലീകരണത്തിന്​ നീക്കമെന്ന്​ സൂചന. തിങ്കളാഴ്​ച മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ ഗവർണർ കൽരാജ്​ മിശ്രയുമായി കൂടിക്കാഴ്​ച നടത്തുമെന്നാണ്​ വിവരം.

ദീപാവലിക്ക്​ മുന്നോടിയായി സംസ്​ഥാന മന്ത്രിസഭയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, നവംബർ രണ്ടിന്​ ഉപതെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിന്​ ശേഷമാകും മന്ത്രിസഭ വിപുലീകരണമെന്ന്​ ദേശീയ മാധ്യമ​ങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ഡൽഹി സന്ദർശനത്തിൽ മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്​ച നടത്തിയെന്ന വാർത്തകൾ അശോക്​ ഗെഹ്​ലോട്ട്​ നിഷേധിച്ചിരുന്നു. മ​ന്ത്രിസഭ പുനസംഘടന നടക്കുന്നതുവരെ ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത്​ ജനങ്ങൾക്കിടയിൽ ശ്വാസം മുട്ടലി​െൻറ അന്തരീക്ഷം ഉടലെടുത്തിട്ടുണ്ടെന്നും ജനങ്ങൾക്കിടയിലെ ഈ ഭീതി നീക്കാൻ പ്രധാനമന്ത്രി ന​േ​രന്ദ്രമോദി ശ്രമിക്കണമെന്നും ശനിയാഴ്​ച ഗെഹ്​ലോട്ട്​ പറഞ്ഞു. നിലവിലെ രാജ്യത്തെ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഗെഹ്​ലോട്ടി​െൻറ പ്രതികരണം.

തെരഞ്ഞെടുപ്പ്​ അടുക്കു​േമ്പാൾ ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാൻ ചില വ്യക്തി​കളെ ലക്ഷ്യം വെക്കാൻ ബി.ജെ.പി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളോട്​ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

'അവർ എന്നാണോ തെരഞ്ഞെടുപ്പിൽ വിജയിച്ചത്​ അന്നുമുതൽ പുതിയ സംസ്​കാരം ആരംഭിച്ചു. ഇത്​ ദൗർഭാഗ്യകരമാണ്​. ഇവിടെ ജനങ്ങൾക്കിടയിൽ ഭീതി സൃഷ്​ടിച്ചുകൊണ്ടിരിക്കുന്നു. ഇൗ അന്തരീക്ഷം മോദി ഇല്ലാതാക്കണം' -ഗെഹ്​ലോട്ട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthancabinet reshuffleAshok Gehlot
News Summary - cabinet reshuffle Rajasthan CM Ashok Gehlot to meet governor
Next Story