Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര മന്ത്രിസഭ പുന:സംഘടന ഉടനെന്ന് സൂചന; ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെ നേതാക്കള്‍ ഡല്‍ഹിക്ക്

text_fields
bookmark_border
sindhya and sonowal 6721
cancel
camera_alt

ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടന ഉടനെയുണ്ടാകുമെന്ന് സൂചന. മന്ത്രിസഭ പുന:സംഘടനയെ കുറിച്ച് ഏറെ നാളായി അഭ്യൂഹം നിലനില്‍ക്കുകയാണ്. മന്ത്രിസഭയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ തുടങ്ങിയവര്‍ ഡല്‍ഹിക്ക് പുറപ്പെട്ടത് മന്ത്രിസഭ പുന:സംഘടനയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കി.

ബംഗാള്‍ എം.പിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു നതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി എന്നിവരും ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്.

അതിനിടെ, എട്ട് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു. മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണറാകും.

ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ത്രിപുരയില്‍ നിന്ന് മേശ് ബയസ്സിനെ ഝാര്‍ഖണ്ഡിലേക്കും ഹിമാചല്‍ ഗവര്‍ണറായിരുന്ന ബണ്ടാരു ദത്താത്രയെ ഹരിയാനയിലെയും ഗവര്‍ണര്‍മാരായി മാറ്റി നിയമിച്ചു.

മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറേയും നിയമിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cabinet Calling for Jyotiraditya Scindia, Rane & Sonowal? Delhi Visit Fuels Reshuffle Buzz
Next Story