ഫൈസാബാദ്, അലഹബാദ്: പേര് മാറ്റത്തിന് അംഗീകാരം
text_fieldsലഖ്നോ: ഫൈസാബാദ് ഡിവിഷെന അയോധ്യയാക്കിയും അലഹബാദിനെ പ്രയാഗ്്രാജായും പുനർനാമകരണം ചെയ്ത നടപടിക്ക് ഉത്തർപ്രദേശ് മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകിയതായി പാർലെമൻററികാര്യ മന്ത്രി സുരേഷ് ഖന്ന അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അധ്യക്ഷത വഹിച്ചു.
അയോധ്യ, അംബേദ്കർ നഗർ, സുൽത്താൻപുർ, അമേത്തി, ബാരാബങ്കി ജില്ലകൾ ഉൾപ്പെടുന്നതാണ് പുതിയ അയോധ്യ ഡിവിഷൻ. പ്രയാഗ്രാജ്, കൗശാംബി, ഫത്തേപുർ, പ്രതാപ്ഗഡ് ജില്ലകൾ ചേർന്നതാണ് പ്രയാഗ്രാജ് ഡിവിഷൻ.
സ്ഥലനാമങ്ങൾ മാറ്റിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ അലഹബാദ് ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടിയതിനു പിന്നാലെയാണ് മന്ത്രിസഭ തീരുമാനം. ഫൈസാബാദിെൻറയും അലഹബാദിെൻറയും പേരുമാറ്റത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. എൻ.ഡി.എ ഘടകക്ഷികളിൽ ചിലതും സർക്കാർ നടപടി ചോദ്യംചെയ്ത് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
