Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതി ബിൽ:...

പൗരത്വ ഭേദഗതി ബിൽ: രാജിവെക്കുമെന്ന്​ മഹാരാഷ്​ട്ര ഐ.പി.എസ്​ ഉദ്യോഗസ്​ഥൻ

text_fields
bookmark_border
പൗരത്വ ഭേദഗതി ബിൽ: രാജിവെക്കുമെന്ന്​ മഹാരാഷ്​ട്ര ഐ.പി.എസ്​ ഉദ്യോഗസ്​ഥൻ
cancel

മുംബൈ: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച്​ രാജിവെക്കു​മെന്ന്​ മഹാരാഷ്​ട്ര കാഡറിലെ ഐ.പി.എസ്​ ഓഫിസർ. മുംബൈ പൊലീസിലെ സ്​പെഷൽ ഐ.ജി അബ്​ദുറഹ്​മാനാണ്​ രാജിപ്രഖ്യാപനം നടത്തിയത്​​​. വ്യാഴാഴ്​ച മുതൽ ഓഫിസിൽ ഹാജരാകില്ലെന്ന്​ അദ്ദേഹം അറിയിച്ചു. ‘‘ബിൽ രാജ്യത്ത്​ നിലനിൽക്കുന്ന ബഹുസ്വര സങ്കൽപത്തിനെതിരാണ്​.

തുറന്ന വർഗീയ പ്രഖ്യാപനവും ഭരണഘടനയുടെ അടിസ്​ഥാന സങ്കൽപങ്ങൾക്ക്​ എതിരുമാണ്​ ബിൽ. ഭരണനീതിക്കു​വേണ്ടി നിലകൊള്ളുന്ന ജനം ജനാധിപത്യരീതിയിൽ ബില്ലിനെ എതിർക്കേണ്ടതുണ്ട്​. ബില്ലിനെ ഞാൻ അപലപിക്കുന്നു. ഞാൻ സർവിസിൽനിന്ന്​ രാജിവെക്കുകയാണ്​’’ -അദ്ദേഹം പ്രസ്​താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabCitizenship Amendment Act
News Summary - cab ips officer to resign
Next Story