Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമം ഉടൻ...

പൗരത്വ നിയമം ഉടൻ നടപ്പാക്കും; വൈകിയത്​ കോവിഡായതിനാൽ -ബി.ജെ.പി അധ്യക്ഷൻ

text_fields
bookmark_border
പൗരത്വ നിയമം ഉടൻ നടപ്പാക്കും; വൈകിയത്​ കോവിഡായതിനാൽ -ബി.ജെ.പി അധ്യക്ഷൻ
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡൻറ്​ ജെ.പി നദ്ദ. സി.എ.എ നടപ്പാക്കുന്നത്​ വൈകിയത്​ കോവിഡായതിനാലാണെന്നും നദ്ദ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയിൽ സംസാരിക്കവേയാണ്​ ബി.ജെ.പി അധ്യക്ഷ​െൻറ അഭി​പ്രായ പ്രകടനം.

പാർട്ടി സി.എ.എ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവർക്കും അതി​െൻറ ഗുണം ലഭിക്കുമെന്നും നദ്ദ പറഞ്ഞു. 2021ൽ നടക്കാനിരിക്കുന്ന തെര​ഞ്ഞെടുപ്പിന്​ മുന്നോടിയായി സംഘടനാകാര്യങ്ങൾക്ക്​ മേൽനോട്ടം വഹിക്കാനാണ്​ നദ്ദ ബംഗാളിലെത്തിയത്​.

മമതയെപ്പോലെ വിഭജിച്ച്​ ഭരിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്ലാവർക്കും വികസനമെത്തിക്കാനാണെന്നും നദ്ദ പറഞ്ഞു.

2020 ജനുവരി 10നാണ്​ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതായി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയത്​. ബിൽ പാർലമെൻറിലെത്തിയതിനുപിന്നാലെ രാജ്യ​ത്തുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jp naddaCitizenship Amendment ActBJP
News Summary - CAA will be implemented very soon; got delayed due to Covid- jp nadda
Next Story