Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പ്രതിഷേധം:...

പൗരത്വ പ്രതിഷേധം: അറസ്​റ്റിലായവരുടെ ചിത്രങ്ങൾ റോഡരികിൽ പ്രദർശിപ്പിച്ച്​ യോഗി സർക്കാർ

text_fields
bookmark_border
പൗരത്വ പ്രതിഷേധം: അറസ്​റ്റിലായവരുടെ ചിത്രങ്ങൾ റോഡരികിൽ പ്രദർശിപ്പിച്ച്​ യോഗി സർക്കാർ
cancel

ലഖ്​നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലഖ്​നോവിൽ നടന്ന പ്രതിഷേധറാലിക്കിടെ അറസ്​റ്റിലായവരുടെ ചിത്രങ്ങൾ ഹോ ർഡിങ്ങുകളിലാക്കി റോഡരികിൽ പ്രദർശിപ്പിച്ച്​ ഉത്തർപ്രദേശ്​ സർക്കാർ. ഡിസംബറിൽ ലഖ്​നോവിൽ നടന്ന പ്രതിഷേധറാലി ക്കിടെ സംഘർഷമുണ്ടാവുകയും ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്​തിരുന്നു.

പൊതുമുതൽ നശിപ്പിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്​ത​ുവെന്ന കുറ്റത്തിന്​ അറസ്​റ്റിലായവരുടെ ചിത്രങ്ങളും വിലാസവുമാണ്​ ​പ്രദർശിപ്പിച്ചിരിക്കുന്നത്​. ഇതിൽ മുൻ ​ഐ.പി.എസ്​ ഉദ്യോഗസ്ഥൻ എസ്​.ആർ ദരാപുരി, സാമൂഹിക -രാഷ്​ട്രീയ പ്രവർത്തകൻ സദഫ്​ ജാഫർ, അഭിഭാഷകൻ മുഹമ്മദ്​ ഷുഐ​ബ്​, നാടക പ്രവർത്തകൻ ദീപക്​ കബീർ എന്നിവരും ഉൾപ്പെടുന്നു.

സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ചതി​​െൻറ നഷ്​ടപരിഹാരം ഇവർ നൽകണമെന്നും അല്ലാത്തപക്ഷം സ്വത്ത്​ പിടിച്ചെടുക്കുമെന്നും ഹോർഡിങ്ങിൽ രേഖപ്പെടുത്തിയിട്ടുണ്ട്​. മ​ുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ നിർദേശ പ്രകാരാമാണ്​ അറസ്​റ്റിലായവരുടെ ചിത്രങ്ങൾ റോഡരികിൽ പ്രദർശിപ്പിച്ചത്​. കേസിൽ ഭൂരിഭാഗം പേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്​. അറസ്​റ്റിലായ മിക്കവർക്കും സർക്കാർ റിക്കവറി നോട്ടീസ്​ അയച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCitizenship Amendment ActAnti CAA protestYogi Adityanath
News Summary - CAA Violence-Accused "Named and Shamed" On Yogi Adityanath's Orders -India news
Next Story