ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി ബംഗാളിൽ പൊലീസ് തടഞ്ഞു
text_fieldsകൊൽക്കത്ത: സി.എ.എയെ അനുകൂലിച്ച് പശ്ചിമബംഗാൾ ബി.ജെ.പി നടത്തിയ റാലി പൊലീസ് തടഞ്ഞു. സി.എ.എയെ കുറിച്ച് നന്ദിഗ ്രാമിൽ ബോധവൽക്കരണം നടത്തുന്നതിനായി പുറപ്പെട്ട ബി.ജെ.പി സംഘത്തെയാണ് തടഞ്ഞത്. റാലിക്ക് നേരെ പൊലീസ് ജലപീര ങ്കി പ്രയോഗിക്കുകയും ചെയ്തു.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷിൻെറ നേതൃത്വത്തിലായിരുന്നു റാലി. പാർട്ടിസംഘം നന്ദിഗ്രാമിൽ എത്താതിരിക്കാൻ െപാലീസ് ഫെറി സർവീസ് നിർത്തിവെപ്പിക്കുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. നന്ദിഗ്രാമിന് 15 കിലോ മീറ്റർ മുമ്പ് തന്നെ പൊലീസ് സംഘം തങ്ങളെ തടഞ്ഞതായും അദ്ദേഹം പറഞ്ഞു. നേരത്തെ സി.എ.എക്കെതിരെ ബുദ്ധിജീവികൾ നടത്തുന്ന പ്രതിഷേധം അനാവശ്യമാണെന്ന് ദിലീപ് ഘോഷ് വ്യക്തമാക്കിയിരുന്നു.
സി.എ.എക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് ബോധവൽക്കരണവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ ബി.ജെ.പി തീരുമാനിച്ചത്. എന്നാൽ, ബി.ജെ.പിയുടെ ബോധവൽക്കരണത്തിനും അനുകൂല പ്രതികരണമല്ല ലഭിക്കുന്നത്.
