Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതിക്കെതിരെ...

പൗരത്വ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും ക​ലാ​ല​യ​ങ്ങ​ളി​ൽ പ്രക്ഷോഭം

text_fields
bookmark_border
പൗരത്വ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും ക​ലാ​ല​യ​ങ്ങ​ളി​ൽ പ്രക്ഷോഭം
cancel

ന്യൂ​ഡ​ൽ​ഹി: വി​വേ​ച​ന​പ​ര​മാ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള ്ള പൊ​ലീ​സ്​ ക്രൂ​ര​ത​ക്കെ​തി​രാ​യ രോ​ഷം തെ​രു​വി​ൽ. അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​ഷേ​ധ​ത്തി​​െൻറ വ്യാ​പ്​​തി വ്യ​ക്ത​മാ​ക്കി​ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ കാ​മ്പ​സ്​ വി​ട്ടി​റ​ങ്ങി. പൊ​ലീ​സ്​ അ​തി​ക്ര​മി​ച്ചു ക​യ​റി തേ​ർ​വാ​ഴ്​​ച ന​ട​ത്തി​യ ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ്യ, അ​ലീ​ഗ​ഢ്​ യൂ​നി​വേ​ഴ്​​സി​റ്റി പ​രി​സ​ര​ങ്ങ​ളി​ൽ ക​ടു​ത്ത സം​ഘ​ർ​ഷാ​വ​സ്ഥ. അ​ലീ​ഗ​ഢ്​, ജാ​മി​അ വി​ദ്യാ​ർ​ഥി​ക​ളു​ടെ നോ​വ്​ ഏ​റ്റു​വാ​ങ്ങി ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല, ജെ.​എ​ൻ.​യു തു​ട​ങ്ങി എ​ല്ലാ ക​ലാ​ല​യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ ക​ന​ത്ത പൊ​ലീ​സ്​ സ​ന്നാ​ഹ​വും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും വ​ഴി​യാ​ണ്​ ത​ല​സ്​​ഥാ​ന​ത്ത്​ പൊ​ലീ​സ്​ ഉ​പ​രോ​ധം തീ​ർ​ത്ത​ത്. നി​ര​വ​ധി മെ​​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ട്ട്​ ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യാ​ഗേ​റ്റ്​ പ​രി​സ​ര​ത്തേ​ക്കും ജ​നം ഒ​ഴു​കു​ന്ന​ത്​ പൊ​ലീ​സ്​ ത​ട​ഞ്ഞു.

യു.​പി​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കേ​ണ്ടി വ​ന്ന​ത്​ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​​െൻറ വ്യാ​പ്​​തി വ്യ​ക്​​ത​മാ​ക്കി. ഇ​തി​നു പു​​റ​േ​മ​യു​ണ്ടാ​യ പൊ​ലീ​സ്​ അ​തി​ക്ര​മ​​ത്തോ​ടു​ള്ള രോ​ഷം ഡ​ൽ​ഹി​ക്കു പു​റ​മെ ല​ഖ്​​നോ, മും​ബൈ, കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ, ഭോ​പാ​ൽ, പ​ട്ന, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, ഔ​റം​ഗാ​ബാ​ദ്, കാ​ൻ​പു​ർ, സൂ​റ​ത്ത്, പു​തു​ച്ചേ​രി, ച​ണ്ഡീ​ഗ​ഢ്, കോ​ഴി​ക്കോ​ട്, വാ​രാ​ണ​സി തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും അ​ല​യ​ടി​ച്ചു.
ഞാ​യ​റാ​ഴ്​​ച പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ജാ​മി​അ, അ​ലീ​ഗ​ഢ്​​ വി​ദ്യാ​ർ​ഥി​ക​ളി​ൽ മി​ക്ക​വാ​റും പേ​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച വി​ട്ട​യ​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ ത​ദ്ദേ​ശ​വാ​സി​ക​ൾ ഒ​ഴു​കു​ന്ന​താ​യി​രു​ന്നു തി​ങ്ക​ളാ​ഴ്​​ച​ത്തെ കാ​ഴ്​​ച. അ​തേ​സ​മ​യം, പൊ​ലീ​സ്​ അ​ഴി​ഞ്ഞാ​ടി​യ ജാ​മി​അ, അ​ലീ​ഗ​ഢ്​​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മൂ​ന്നാ​ഴ്​​ച​ത്തേ​ക്ക്​ അ​ട​ച്ച​തോ​ടെ മ​ല​യാ​ളി​ക​ൾ അ​ട​ക്കം ഹോ​സ്​​റ്റ​ൽ വി​ട്ടു​പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.

ടാ​റ്റ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ലെ നു​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലീ​സ്​ അ​തി​ക്ര​മം നേ​രി​ട്ട​വ​ർ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ ക്ലാ​സ്​ ബ​ഹി​ഷ്​​ക്ക​രി​ച്ച്​ തെ​രു​വി​ലി​റ​ങ്ങി​യ​ത്​ മും​ബൈ ന​ഗ​ര​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി. ‘വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ത്തൊ​രു​മ മോ​ദി-​അ​മി​ത് ​ഷാ ​കൂ​ട്ടു​കെ​ട്ടി​നേ​ക്കാ​ൾ വ​ലു​താ’​ണെ​ന്ന്​ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി​യാ​യി​രു​ന്നു പ്ര​ക​ട​നം. മു​സ്​​ലിം​ക​ളെ ഉ​ന്നം വെ​ക്കു​ന്ന​തി​നെ ത​ള്ളി​പ്പ​റ​ഞ്ഞാ​യി​രു​ന്നു മും​ബൈ യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം. ല​ഖ്​​നോ ന​ദ്​​വ കോ​ള​ജി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​വ​രെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തെ ഗേ​റ്റ്​ പൂ​ട്ടി​യാ​ണ്​ പൊ​ലീ​സ്​ പ്ര​തി​രോ​ധി​ച്ച​ത്.

മോ​ദി​സ​ർ​ക്കാ​ർ ന​ട​ത്തി​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം മൂ​ലം വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ലാ​പാ​ന്ത​രീ​ക്ഷം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളും ട്രെ​യി​നു​ക​ൾ​ക്കും തീ​വെ​പ്പ്​ ന​ട​ന്ന ​പ​ശ്ചി​മ​ബം​ഗാ​ളി​ലും സ്​​ഥി​തി അ​യ​ഞ്ഞി​ല്ല. റോ​ഡ്, റെ​യി​ൽ ഉ​പ​രോ​ധം തു​ട​രു​ന്ന​തി​നി​ട​യി​ൽ നി​ര​വ​ധി വ​ണ്ടി​ക​ൾ റ​ദ്ദാ​ക്കു​ക​േ​യാ മ​ണി​ക്കൂ​റു​ക​ൾ വൈ​കു​ക​യോ ചെ​യ്​​തു.

ഇന്ത്യാ ഗേറ്റിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധ ധർണ

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ പ്രതിഷേധം കത്തുന്നു. ജാമിഅ, അലീഗഢ്​​ വിദ്യാർഥികൾക്കു നേരെ നടന്ന പൊലീസ്​ അതിക്രമത്തിനെതിരെ ഇന്ത്യ ഗേറ്റിനു സമീപം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മൗന പ്രതിഷേധം നടത്തി. മുൻകൂട്ടി നിശ്ചയിക്കാതെ, വൈകീട്ട്​ നാലു മണിയോടെ ഏതാനും പ്രവർത്തകർക്കൊപ്പം ഇന്ത്യ ഗേറ്റിനു സമീപമെത്തി പ്രിയങ്ക ഗാന്ധി വഴിയിൽ ഇരിക്കുകയായിരുന്നു. ഇത്​ സുരക്ഷ ഉദ്യോഗസ്​ഥരെയും പൊലീസിനെയും കുഴക്കി. തൊട്ടുപിന്നാലെ എ.കെ. ആന്‍റണി, കെ.സി. വേണുഗോപാൽ, പി.എൽ. പുനിയ, അഹമ്മദ് പട്ടേൽ, അംബികാ സോണി അടക്കം നേതാക്കളും, പൊലീസ്​ വലയം മറികടന്ന്​ നൂറുകണക്കിനു പ്രവർത്തകരും എത്തി.

പ്രത്യേക മുദ്രാവാക്യങ്ങളൊന്നും മുഴക്കാതെ ഡൽഹിയിലെ കൊടുംതണുപ്പിൽ, രണ്ടു മണിക്കൂർ നിശ്ശബ്​ദം അവിടെ ഇരുന്ന ശേഷമാണ്​ അവർ പിരിഞ്ഞത്​. എന്നാൽ പ്രിയങ്കയുടെ പ്രതിഷേധം അറിഞ്ഞ്​ ജനമൊഴുകാൻ സാധ്യതയുള്ളതു കണക്കിലെടുത്ത്​ സെൻ​ട്രൽ സെക്ര​േട്ടറിയറ്റ്​, ഉദ്യോഗ്​ഭവൻ മെട്രോസ്​റ്റേഷനുകൾ പൊലീസ്​ നിർദേശപ്രകാരം അടച്ചിട്ടു. ബാരിക്കേഡ്​ തീർത്ത ​പൊലീസ്, കുത്തിയിരുപ്പ്​ പ്രതിഷേധം നടക്കുന്ന സ്​ഥലത്തേക്ക്​ പോകാൻ പൊതുജനങ്ങളെ അനുവദിച്ചില്ല.
രാഹുൽ ഗാന്ധി ഡൽഹിയിൽ ഇല്ല. അദ്ദേഹം ദക്ഷിണ കൊറിയ സന്ദർശനത്തിലാണ്​. രാഹുലി​​​​​െൻറ നിർദേശപ്രകാരമാണ്​ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതീകാത്​മക സമരം നടന്നതെന്ന്​ കോൺഗ്രസ്​ വൃത്തങ്ങൾ പറഞ്ഞു.
വിദ്യാർഥി സമൂഹത്തെ പൊലീസ്​ ​ശക്​തികൊണ്ട്​ നേരിടുന്നത്​ ഇന്ത്യയുടെ ആത്​മാവിനെ മുറിവേൽപിക്കലാണെന്നും സ്വേച്ഛാധിപത്യം എതിർക്കപ്പെടണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജാമിഅ മില്ലിയ, അലീഗഢ് യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് നേരയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്. ലഖ്നോവിലെ ജാമിഅ നദ്വിയയിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റമുട്ടി. കൊൽക്കത്തയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ റാലി നടത്തി.

അതേസമയം, പുതിയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഡിസംബർ 18 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

ഇന്നലെ ഡൽഹി പൊലീസ് ജാമിഅ കാമ്പസിൽ കയറി വിദ്യാർഥികൾക്കെതിരെ ക്രൂരമായ അക്രമം നടത്തിയിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം നടത്തിയതോടെ ഇവരെ വിട്ടയക്കുകയും െചയ്തിരുന്നു. പൊലീസ് ക്രൂരതയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജാമിഅയിലെ വിദ്യാർഥികൾ ഇന്നും തെരുവിലിറങ്ങി. വിദ്യാർത്ഥികൾ മനുഷ്യ ചങ്ങല സൃഷ്ടിച്ചും പ്രതിഷേധിച്ചു. കേരളത്തിലടക്കം രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

അസമിൽ നേതാക്കളടക്കം നൂറിലധികം പേർ അറസ്​റ്റിൽ
ഗുവാഹതി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം അസമിൽ അടിച്ചമർത്തുന്നതി​​​​​​​​െൻറ ഭാഗമായി നേതൃത്വം നൽകുന്ന ഓൾ അസം സ്​റ്റുഡൻറ്​സ്​ യൂനിയൻ (ആസു) നേതാക്കൾ അടക്കം നൂറിലധികംപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. മുഖ്യ ഉപദേശകൻ സജുജയ്​ ഭട്ടാചാര്യ, ജനറൽ സെക്രട്ടറി ലുറിങ്​ജ്യോതി ഗൊഗോയി എന്നിവരടക്കം ഗുവാഹതിയിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ആസുവി​​​​​​​​െൻറ ത്രിദിന സത്യഗ്രഹം തിങ്കളാ​ഴ്​ച ആരംഭിച്ചു. ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക്​ മാർച്ചും നടത്തി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക അല്ലെങ്കിൽ ഞങ്ങളെ അറസ്​റ്റ്​ ചെയ്യുക എന്നതാണ്​ ആവശ്യമെന്ന്​ ഭട്ടാചാര്യ പറഞ്ഞു. അസമിൽ ഇന്‍റർനെറ്റ്​ നിരോധനം ചൊവ്വാഴ്​ചവരെ നീട്ടിയിട്ടുണ്ട്​. കഴിഞ്ഞ ബുധനാഴ്​ച മുതൽ സംസ്ഥാനം​ ഇന്‍റർനെറ്റ്​ നിരോധത്തിലാണ്​.

ബംഗാളിൽ പ്രക്ഷോഭം തുടരുന്നു
കൊൽക്കത്ത: പശ്ചിമബംഗാളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുകയാണ്. റെയിൽ-റോഡ്​ ഗതാഗതം താളംതെറ്റി​. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്​തു​. സംസ്ഥാനത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ട്​ ജനം തെരുവിലാണ്​.

അതേസമയം, ദിവസങ്ങൾക്കു ശേഷം മേഘാലയ സാധാരണ നിലയിലേക്ക്​ നീങ്ങുന്നുണ്ട്​. ക്രിസ്​മസിനു​ മുന്നോടിയായി ജനം മാർക്കറ്റുകളിലേക്ക്​ എത്തിയിട്ടുണ്ട്​. ചില ഭാഗങ്ങളിൽ കർഫ്യൂവിൽ 13 മണിക്കൂർ ഇളവുവരുത്തി. ഇതോടെ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ നീണ്ട നിരയാണ്​ ദൃശ്യമായത്​. തിങ്കളാഴ്​ച ​ൈവകുന്നേരം ഏഴ്​ മുതൽ വീണ്ടും ഏർപ്പെടുത്തി. കോൺഫെഡറേഷൻ ഓഫ്​ മേഘാലയ സോഷ്യൽ ഓർഗനൈസേഷൻ നേതൃത്വത്തിൽ തിങ്കളാഴ്​ച വൈകുന്നേരവും പ്രക്ഷോഭം നടത്തി.

തത്സമയ വാർത്തകൾ:

Show Full Article
TAGS:CAA protest CAB protest Jamia Delhi Police 
News Summary - CAA protests LIVE: Jamia students hit road again against Delhi Police, situation tense
Next Story