Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ വിദ്യാർഥി പ്രക്ഷോഭം തുടരുന്നു

text_fields
bookmark_border
caa-protest
cancel

ചെ​ന്നൈ: കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ത​മി​ഴ്​​നാ​ട്ടി​ലെ കോ​ള​ജ്​ കാ​മ്പ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി സ​മ​രം ശ​ക്തി​െ​പ്പ​ടു​ന്നു. മ​ദ്രാ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ത്തി​യി​രി​പ്പ്​ സ​മ​രം മൂ​ന്നാം​ദി​വ​സ​മാ​യ ബു​ധ​നാ​ഴ്​​ച​യും തു​ട​ർ​ന്നു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​മ്പ​സി​ന​ക​ത്ത്​ പൊ​ലീ​സ്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​മ​രം ത​ണു​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത കാ​ർ​ത്തി​കേ​യ​ൻ, സു​ബ്ബ​യ്യ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ രാ​ത്രി വൈ​കി വി​ട്ട​യ​ച്ചു.

അ​നി​ശ്ചി​ത​കാ​ല വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ക​ണ​ക്കി​ലെ​ടു​ത്ത്​ ഡി​സം​ബ​ർ 18 മു​ത​ൽ 23 വ​രെ കോ​ള​ജ്​ അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക്രി​സ്​​തു​മ​സ്​ അ​വ​ധി​യും ക​ഴി​ഞ്ഞ്​ ജ​നു​വ​രി ര​ണ്ടി​ന്​ മാ​ത്ര​േ​മ അ​ധ്യാ​യ​നം പു​ന​രാ​രം​ഭി​ക്കു​ക​യു​ള്ളൂ. ര​ണ്ടു​ദി​വ​സ​മാ​യി ഉൗ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ചാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സി​ലെ തു​റ​സ്സാ​യ സ്ഥ​ല​ത്ത്​ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തു​ന്ന​ത്. കോ​യ​മ്പ​ത്തൂ​ർ ഭാ​ര​തി​യാ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബു​ധ​നാ​ഴ്​​ച അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​ഡ്​ ത​ട​യ​ൽ സ​മ​രം ന​ട​ത്തി​യ​ത്​ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നാ​യി ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത്​ എ​ത്തു​ന്ന​തി​ന്​ മി​നി​റ്റു​ക​ൾ​ക്ക്​ മു​മ്പാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ്​ ഇ​വ​രെ ഉ​ട​ന​ടി അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നീ​ക്കി. ചെ​ന്നൈ ന്യൂ ​കോ​ള​ജ്, തി​രു​വാ​രൂ​ർ സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റി, കും​ഭ​കോ​ണം ഗ​വ. കോ​ള​ജ്, തി​രു​ച്ചി സ​െൻറ്​ മേ​രീ​സ്​ കോ​ള​ജ്, ജ​മാ​ൽ മു​ഹ​മ്മ​ദ്​ കോ​ള​ജ്, നാ​ഗ​പ​ട്ട​ണം ശീ​ർ​കാ​ഴി എം.​ജി.​ആ​ർ ആ​ർ​ട്​​സ്​ കോ​ള​ജ്, പോ​ണ്ടി​ച്ചേ​രി സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റി തു​ട​ങ്ങി​യ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ചി​ല കാ​മ്പ​സു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ചു. സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​രു​ന്ന​പ​ക്ഷം അ​താ​ത്​ കോ​ള​ജു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ൻ ത​മി​ഴ്​​നാ​ട്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadumalayalam newsindia newsCitizenship Amendment Act
News Summary - CAA Protest in Tamilnadu Students -India News
Next Story