ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ശാഹീൻ ബാഗിലെ സ്ത്രീകൾ തുടങ്ങിവെച്ച രാപ ്പകൽ സഹനസമര മാതൃക പിൻപറ്റി മറ്റു നഗരങ്ങളും രംഗത്ത്. ഡൽഹിയിൽ ജാഫറാബാദ്, ഖുറേജ ി, പശ്ചിമ ബംഗാളിൽ കൊൽക്കത്തയിലെ പാർക് സർക്കസ് ഗ്രൗണ്ട്, അസൻസോൾ, മധ്യപ്രദേശിൽ ഭ ോപാലിലെ ഇഖ്ബാൽ മൈതാനം, ഇൻേഡാറിലെ മനിക്ബാഗ്, ഉത്തർപ്രദേശിൽ അലഹബാദിലെ മൻസൂ ർ അലി പാർക്ക്, കാൺപൂരിൽ മുഹമ്മദലി പാർക്ക്, ബറേലിയിൽ ഇസ്ലാമിയ കോളജ്, ദയൂബന്ദിലെ ഈദ് ഗാഹ് മൈതാൻ, ബിഹാറിൽ പട്നയിലെ സബ്ജിബാഗ്, ഹാറൂൺ നഗർ, ഗയയിലെ ശാന്തിബാഗ്, ഗുജറാത്തിൽ അഹ്മദാബാദിലെ റഖിയാൽ, മഹാരാഷ്ട്രയിൽ പുണെയിലെ കൊന്ദ്വ തുടങ്ങി രാജ്യത്ത് 16 ഇടങ്ങളിൽ സ്ത്രീകൾ സമരം തുടങ്ങി. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിൽ വരുംദിവസം സമരത്തിനിറങ്ങുമെന്ന് സത്രീകൾ പ്രഖ്യപിച്ചുകഴിഞ്ഞു.
ഡിസംബർ 15ന് വൈകീട്ട് കാമ്പസിൽ പൊലീസ് നരനായാട്ട് നടത്തിയതിനു പിന്നാലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സ്ത്രീകൾ ശാഹീൻ ബാഗിലെ നോയിഡ കാളിന്ദി കുഞ്ച് ദേശീയപാതയിൽ സരമത്തിന് തുടക്കമിട്ടത്. അവഗണിച്ച് ഒഴിവാക്കാനായിരുന്നു ഡൽഹി പൊലീസിെൻറ ശ്രമം. എന്നാൽ, നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ അതിശൈത്യത്തിലും കൈക്കുഞ്ഞു മുതൽ 92 വയസ്സുള്ള അസ്മ ഖാത്തൂൻവരെ പ്രകടിപ്പിച്ച പ്രതിഷേധാവേശം ഉൾക്കൊണ്ട് രാപ്പകൽ സഹന സമര വേദിയിലേക്ക് ദിനേന ആയിരങ്ങൾ എത്തി.
അതോടെ, സമരത്തിെൻറ ഗതി മാറി. കലയും സംഗീതവും ചെറുത്തുനിൽപിെൻറ മാധ്യമങ്ങളായി മാറ്റി ലോകശ്രദ്ധ നേടിയ ശാഹീൻ ബാഗ് സമരം ഇന്ന് ഒഴിപ്പിക്കാൻ പൊലീസിന് സാധിക്കാത്ത അവസ്ഥയാണ്. സമരക്കാർക്ക് പിന്തുണയുമായി ബുധനാഴ്ച പഞ്ചാബിൽനിന്ന് നൂറുകണക്കിന് കർഷകരാണ് എത്തിയത്. ഇത്തരത്തിൽ പിന്തുണയുമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ശാഹീൻ ബാഗിലെ സ്ത്രീകളെ ഒഴിപ്പിക്കാൻശ്രമിച്ചാൽ രാജ്യത്ത് പ്രക്ഷോഭം പതിന്മടങ്ങ് ശക്തമാകുമെന്ന ഭയം കേന്ദ്രത്തിനുണ്ട്.
ഇത് മുന്നിൽക്കണ്ട് ഖുറേജിയിലും ജാഫറാബാദിലും ആരംഭിച്ച രാപ്പകൽ സമരം ഡൽഹി പൊലീസ് തുടക്കത്തിേല അവസാനിപ്പിക്കാനുള്ള നീക്കം തുടങ്ങി. ചൊവ്വാഴ്ച പുലർച്ച വൻ പൊലീസ് സന്നാഹം സമരംനടക്കുന്ന തെരുവിൽ ലൈറ്റുകൾ അണച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജാഫറാബാദിലും സമരക്കാരെ കസ്റ്റഡിയിെലടുത്ത് ഭീഷണിപ്പെടുത്തി.