Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു അതിക്രമത്തിൽ...

ജെ.എൻ.യു അതിക്രമത്തിൽ പ്രതിഷേധിച്ച അഭിഭാഷകരെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
caa
cancel

മുംബൈ: ജെ.എൻ.യു വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധിച്ച പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരെ പൊലീ സ്​ അറസ്​റ്റ്​ ചെയ്​തു വിട്ടയച്ചു. മിഹിർ ദേശായി, ലാറ ജെസാനി എന്നിവരെയാണ്​ ചൊവ്വാഴ്​ച കൊളാബ പൊലീസ്​ അറസ്​റ് റ്​ ചെയ്​തത്​. മൊഴിയടുത്ത ശേഷം ഇരുവരെയും വിട്ടയച്ചതായി പൊലീസ്​ പറഞ്ഞു.

ഗെയിറ്റ്​വെ ഒാഫ്​ ഇന്ത്യയിൽ തടിച്ചുകൂടി ഗതാഗത തടസ്സം സൃഷ്​ടിക്കുകയും മറ്റും ചെയ്​തതിനാണ്​ കേസ്​. ജനുവരി ഏഴിനാണ്​ അഭിഭാഷകരും മുൻ ജെ.എൻ.യു വിദ്യാർഥി യൂണിയൻ നേതാവ്​ ഉമർ ഖാലിദും ഉൾപടെ 60 ഒാളം പേർക്കെതിരെ പൊലീസ്​ കേസെടുത്തത്​.

അതേസമയം, പ്രതിഷേധ റാലിയിൽ പ​ങ്കെടുത്തിരുന്നില്ലെന്നും അത്​ തുടങ്ങുന്നതിന്​ മുമ്പ്​ തന്നെ താൻ മുംബൈ നഗരം വിട്ടിരുന്നുവെന്നും ഉമർ ഖാലിദ്​ പറഞ്ഞു. സമാധാനപരാമയ പ്രതിഷധത്തിൽ പ​ങ്കെടുത്തിരുന്നുവെന്നും അതിൽ അഭിമാനിക്കുന്നതായും മിഹിർ ദേശായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policemalayalam newsindia newsCAA protest
News Summary - CAA Protest in Mumbai-India news
Next Story