പ്രതിഷേധ വാരം പ്രഖ്യാപിച്ച് ഇടതു പാർട്ടികൾ
text_fieldsന്യുഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, എൻ.പി.ആർ എന്നിവക്കെതിരെ ജനുവരി ഒന്നു മുതൽ ഏഴുവരെ നീളുന്ന ദേശവ്യാപക പ്രതിഷേധ വാരം സംഘടിപ്പിക്കാൻ ഇടതു പാർട്ടികൾ. സി.പി.എം- സി.പി.ഐ, സി.പി.ഐ- എം.എൽ, ഓൾ ഇന്ത്യ ഫോർവേഡ് േബ്ലാക്, െറവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എന്നിവ സംയുക്തമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക.
ജനുവരി എട്ടിന് പൊതു പണിമുടക്ക് പ്രഖ്യാപിച്ച ട്രേഡ് യൂനിയനുകളുമായി ചർച്ചക്കു ശേഷമാണ് തീരുമാനമെന്ന് ഇടതു സംഘടനകൾ അറിയിച്ചു. വിവിധ കാർഷിക തൊഴിലാളി സംഘടനകൾ ജനുവരി എട്ടിന് പ്രഖ്യാപിച്ച ഗ്രാമീണ ബന്ദിനും പിന്തുണ നൽകുമെന്ന് ഇടതു പാർട്ടികൾ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
