പൗരത്വ പ്രക്ഷോഭം: അറസ്റ്റിലായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും -റെയിൽവേ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തോടനുബന്ധിച്ച് അക്രമപ്ര വർത്തനം നടത്തിയതിെൻറ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ 21പേർ അറസ്റ്റിലായെന്നും റെയിൽവ േക്ക് സംഭവിച്ച 87.99 കോടിയുടെ നഷ്ടം ഇവരിൽനിന്ന് ഈടാക്കുമെന്നും റെയിൽവേ അധികൃതർ. പശ്ചിമബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിലുള്ളവരാണ് അറസ്റ്റിലായത്.
റെയിൽവേ പൊലീസ് 27 കേസുകളും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് 54 കേസുകളും രജിസ്റ്റർ ചെയ്തു. പ്രക്ഷോഭകരിൽ ചിലരെ സംഭവസ്ഥലത്തും മറ്റുള്ളവരെ വിഡിയോ പരിശോധിച്ചുമാണ് അറസ്റ്റ് ചെയ്തത്. നഷ്ടപരിഹാരം ഈടാക്കുന്നതിെൻറ ഭാഗമായി ഇവർക്ക് നോട്ടീസ് അയച്ചതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
