Top
Begin typing your search above and press return to search.
exit_to_app
exit_to_app
‘ഉത്തർപ്രദേശിൽ വംശഹത്യ’
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​േ​ക്ഷാ​ഭം അ​ടി​ച്ച​മ​ർ​ത്താ​നെ​ന്ന പേ​രി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഭീ​ക​ര​വാ​ഴ്​​ച​യു​ടെ വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ടു. പ്ര​മു​ഖ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. സു​പ്രീം​കോ​ട​തി ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന്​ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.
1984ൽ ​ഡ​ൽ​ഹി​യും 2002ൽ ​ഗു​ജ​റാ​ത്തും ക​ണ്ട വം​ശ​ഹ​ത്യ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന​തെ​ന്ന്​ ഒ​രാ​ഴ്​​ച​യാ​യി സം​സ്​​ഥാ​ന​ത്ത്​ അ​ര​ങ്ങേ​റി​യ ഭീ​ക​ര​വാ​ഴ്​​ച​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ ന്യൂ​ഡ​ൽ​ഹി പ്ര​സ്​​ക്ല​ബി​ൽ പു​റ​ത്തു​​വി​ട്ട്​ സം​സാ​രി​ച്ച സ്വ​രാ​ജ് അ​ഭി​യാ​ൻ നേ​താ​വ്​ യോ​ഗേ​ന്ദ്ര യാ​ദ​വ്​ പ​റ​ഞ്ഞു. പൗ​ര​ത്വ​ദേ​ഭ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച മ​താ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള വി​ഭ​ജ​നം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഇ​തി​ന​കം സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​​ബി​ജ്​​നോ​റി​ൽ പ​രി​ക്കേ​റ്റ ഓം​രാ​ജ്​ സൈ​നി​യെ സ​ന്ദ​ർ​ശി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ്​ മ​ന്ത്രി ക​പി​ൽ​ദേ​വ്​ അ​ഗ​ർ​വാ​ൾ, കൊ​ല്ല​പ്പെ​ട്ട ര​ണ്ട്​ മു​സ്​​ലിം​ക​ളു​ടെ വീ​ടു​ക​ളി​ൽ താ​ൻ പോ​കി​ല്ലെ​ന്നും അ​വ​ർ ക​ലാ​പ​കാ​രി​ക​ളാ​ണെ​ന്നും പ​റ​ഞ്ഞ​ത്​ ഇൗ ​വി​ഭ​ജ​നം ഉ​ത്ത​ർ​​പ്ര​ദേ​ശി​ൽ ന​ട​ന്ന​തു​​കൊ​ണ്ടാ​ണ്.

ബ്രി​ട്ടീ​ഷ്​​കാ​ല​ത്തെ
റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ക്കു​ന്ന
വെ​ടി​വെ​പ്പും അ​റ​സ്​​റ്റും കേ​സു​ക​ളും

ബ്രി​ട്ടീ​ഷ്​​കാ​ല​ത്തെ റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ക്കു​ന്ന വെ​ടി​വെ​പ്പും അ​റ​സ്​​റ്റും കേ​സു​ക​ളു​മാ​ണ്​ ഒ​രാ​ഴ്​​ച​ക്കി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​യ​ത്​. യു.​പി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നും പൗ​ര​ത്വ​പ്പ​ട്ടി​ക​ക്കു​മെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. മീ​റ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ക​ഴി​ഞ്ഞ​വ​ർ​ക്കു ​നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മ​വും വെ​ടി​വെ​പ്പും.
കൊ​ല്ല​പ്പെ​ട്ട ആ​റു​​പേ​രി​ൽ ഒ​രാ​ൾ ഇ- ​റി​ക്ഷ ഒാ​ടി​ക്കു​ന്ന​യാ​ളും മ​റ്റൊ​രാ​ൾ റൊ​ട്ടി​ക്ക​ച്ച​വ​ട​ക്കാ​ര​​െൻറ സ​ഹാ​യി​യു​മാ​ണ്. ഡി​സം​ബ​ർ 25വ​രെ 925 പേ​രു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു.​പി ​പൊ​ലീ​സ്​ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു​​പു​റ​മെ 5500 പേ​ർ ക​സ്​​റ്റ​ഡി​യി​ലാ​ണ്. 30,000 പേ​ർ​ക്കെ​തി​രെ ​കേ​സെ​ടു​ത്തു. മു​സ്​​ലിം ഭൂ​രി​പ​ക്ഷ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ട​നീ​ളം വി​വേ​ച​ന​പ​ര​മാ​യ അ​റ​സ്​​റ്റും ക​സ്​​റ്റ​ഡി​യും തു​ട​രു​ക​യാ​ണ്.

വെ​ടി​യേ​റ്റ​വ​രെ​ സ്വ​കാ​ര്യ
ആ​ശു​പ​ത്രി​ക​ളി​ൽ
വി​ല​ക്കാ​ൻ നി​ർ​ദേ​ശം

വെ​ടി​യേ​റ്റ പ​രി​ക്കു​മാ​യെ​ത്തു​ന്ന ആ​രെ​യും പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും അ​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്ക​ണ​മെ​ന്നു​മാ​ണ്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശം. പൊ​ലീ​സ്​ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ല്ല. ബ​ന്ധു​ക്ക​ൾ​ക്ക്​ പ്ര​വേ​ശ​ന​വു​മി​ല്ല. പൊ​ലീ​സ്​ വെ​ടി​വെ​പ്പി​​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്നു. പ്ര​ക​ട​ന​വും സ​മ​ര​വും യു.​പി​യി​ൽ ന​ട​ത്താ​തി​രി​ക്കാ​നാ​ണ്​ പൊ​ലീ​സ്​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​ത്.

പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​
ന​ൽ​കി​യി​ല്ല

​പൊ​ലീ​സ്​ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തും വി​ല​ക്കി. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​ട്ടി​ല്ല.
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വി​വി​ധ സ്​​ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം യോ​ഗേ​ന്ദ്ര യാ​ദ​വും ഹ​ർ​ഷ്​ മ​ന്ദ​റും ക​വി​ത കൃ​ഷ്​​ണ​നും ന​ദീം ഖാ​നും അ​ട​ക്ക​മു​ള്ള വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘ​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​തി​ന​ു പി​ന്നാ​ലെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രാ​യ സ്വ​ര ഭാ​സ്​​ക​റും സീ​ഷാ​ൻ അ​യ്യൂ​ബും ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന്​ ആ​വ​​ശ്യ​പ്പെ​ട്ടു. ച​ല​ച്ചി​ത്ര ​േലാ​ക​ത്തെ പ്ര​മു​ഖ​രാ​യ അ​നു​രാ​ഗ്​ ക​ശ്യ​പ്, കൊ​ങ്ക​ണ സെ​ൻ, അ​പ​ർ​ണ സെ​ൻ, മ​ല്ലി​ക ദു​വ, കു​ബ്​​റ സേ​ട്ട്, അ​ല​ങ്കൃ​ത ശ്രീ​വാ​സ്​​ത​വ എ​ന്നി​വ​രും ഇൗ ​ആ​വ​ശ്യ​​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്നു.

Show Full Article
TAGS:CAA protest Anti CAA protest up india news malayalam news 
News Summary - UP CAA Protest-India news
Next Story