Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വഭേദഗതി...

പൗരത്വഭേദഗതി പ്രക്ഷോഭം: യു.പിയിൽ ഇൻറർനെറ്റ്​ നിരോധനം

text_fields
bookmark_border
പൗരത്വഭേദഗതി പ്രക്ഷോഭം: യു.പിയിൽ ഇൻറർനെറ്റ്​ നിരോധനം
cancel

ലഖ്​​േനാ: പൗരത്വഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്​തമാകാനുള്ള സാധ്യത കണക്കിലെടുത്ത്​ എട്ടു ജില്ലകളിൽ ഉത്തർപ്രദേശ്​ സർക്കാർ ഇൻറർനെറ്റ്​ നിരോധിച്ചു. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറ്​ വരെയാണ്​ നിരോധനം. പടിഞ്ഞാറൻ യു.പിയിലെ ബിജ്​നോർ, ബുലന്ദ്​ശഹർ, ആഗ്ര, ഫിറോസബാദ്​, അലിഗഢ്​, ഗാസിയബാദ്​, സംഭാൽ, മുസഫർനഗർ എന്നിവിടങ്ങളിലാണ്​ ഇന്‍റർനെറ്റ്​ നിരോധിക്കുന്നത്​.


അതേസമയം, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന വി​വി​ധ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ പ​രി​ക്കേ​റ്റ മൂ​ന്നു പേ​ർ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. മു​ഹ​മ്മ​ദ്​ ഷ​ഫീ​ഖ്, മു​ഖീം എ​ന്നി​വ​ർ സ​ഫ്​​ദ​ർ​ജ​ങ്​ ആ​ശു​പ​ത്രി​യി​ലും മു​ഹ​മ്മ​ദ്​ ഹാ​റൂ​ൻ എ​യിം​സി​ലു​മാ​ണ്​ മ​രി​ച്ച​ത്. ക​ഴു​ത്തി​ന്​ വെ​ടി​യേ​റ്റ്​ അ​തി ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ഫി​റോ​സാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ്​ ഹാ​റൂ​നെ ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്ന​ത്. മ​റ്റു ര​ണ്ടു​പേ​രും സ​മാ​ന​മാ​യി ഫി​റോ​സാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ച​വ​രാ​ണ്.

കൊല്ലപ്പെട്ട മുസ്​ലിംകളുടെ വീട്​ സന്ദർശിക്കാതെ യു.പി മന്ത്രി
ബി​ജ്​​നോ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ര​ണ്ട്​ മു​സ്​​ലിം യു​വാ​ക്ക​ളു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ക്കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മ​ന്ത്രി മ​ട​ങ്ങി​യ​ത്​ വി​വാ​ദ​മാ​യി. മ​ന്ത്രി ക​പി​ൽ ദേ​വ്​ അ​ഗ​ർ​വാ​ളാ​ണ്​ ബി​ജ്​​നോ​റി​ലെ നെ​ഹ്​​തോ​റി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഓം ​രാ​ജ്​ സൈ​നി​യു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ച്ച​ത്.
ഇ​തേ മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ സു​ലൈ​മാ​ൻ (20), അ​ന​സ്​ (25) എ​ന്നി​വ​ർ​ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​വ​രു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ മ​ന്ത്രി ത​യാ​റാ​യി​ല്ല. സു​ലൈ​മാ​ൻ പൊ​ലീ​സ്​ വെ​ടി​യേ​റ്റാ​ണ്​ മ​രി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ പി​ന്നീ​ട്​ സ​മ്മ​തി​ച്ചി​രു​ന്നു.
ഐ.​എ.​എ​സി​ന്​ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്ന സു​ലൈ​മാ​ന്​ ന​​മ​​സ്​​​ക​​രി​​ക്കാ​​ൻ പ​​ള്ളി​​യി​​ൽ പോ​​യി മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ​യാ​ണ്​ വെ​ടി​യേ​റ്റ​ത്.​ കൊ​ല്ല​പ്പെ​ട്ട മു​സ്​​ലിം​ക​ളു​ടെ വീ​ട്​ എ​ന്തു​കൊ​ണ്ട്​ സ​ന്ദ​ർ​ശി​ച്ചി​ല്ലെ​ന്ന്​​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ ക​ലാ​പ​കാ​രി​ക​ളു​ടെ വീ​ട്ടി​ൽ താ​ൻ എ​ന്തി​ന്​ പോ​ക​ണ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

പൊലീസ്​ മേധാവിക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്​
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രാ​ഴ്​​ച​യാ​യി തു​ട​രു​ന്ന ഭീ​തി​ദ​മാ​യ പൊ​ലീ​സ്​ ഭീ​ക​ര​വാ​ഴ്​​ച​യെ​ക്കു​റി​ച്ചു​ള്ള വ​സ്​​തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം കേ​ന്ദ്ര മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​​​​െൻറ ഇ​ട​പെ​ട​ൽ. പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തി​നു​നേ​രെ അ​ര​ങ്ങേ​റു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ ക​മീ​ഷ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ മേ​ധാ​വി​യി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട്​ തേ​ടി.

അസമിൽ അണയാതെ പ്രതിഷേധം
ഗു​വാ​ഹ​തി: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ അ​സ​മി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഒാ​ൾ അ​സം സ്​​റ്റു​ഡ​ൻ​സ്​ യൂ​നി​യ​ൻ (ആ​സു), എ.​ജെ.​വൈ.​സി.​പി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. നി​യ​മം റ​ദ്ദാ​ക്കു​ന്ന​തു​വ​രെ പ്ര​േ​ക്ഷാ​ഭം തു​ട​രു​മെ​ന്ന്​ സ​മ​ര​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 800 കി.​മീ​റ്റ​ർ പ​ദ​യാ​ത്ര ശി​വ​സാ​ഗ​ർ ജി​ല്ല​യി​ലെ​ത്തി. ആ​യി​ര​ങ്ങ​ളാ​ണ്​ പ​ദ​യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.
ഉ​ദ​ൽ​ഗു​രി ജി​ല്ല​യി​ലെ ട​ങ്ക്​​ള​യി​ൽ ‘ആ​സു’​വി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റാ​ലി​ക്ക്​ വ​ൻ ജ​ന​ക്കൂ​ട്ടം എ​ത്തി. ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത്​ ഷാ​യും ത​ങ്ങ​ളു​ടെ ഭ​ക്ഷ​ണം ക​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​ത്​ അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. പ്ര​മു​ഖ ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗ്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും പ​​ങ്കെ​ടു​ത്തു. ​പ്ര​േ​ക്ഷാ​ഭം തു​ട​രു​മെ​ന്ന്​ ‘ആ​സു’ പ്ര​സി​ഡ​ൻ​റ്​ ദീ​പാ​ങ്ക കു​മാ​ർ നാ​ഥ്​ പ​റ​ഞ്ഞു. എ.​ജെ.​വൈ.​സി.​പി തി​ൻ​സു​കി​യ​യി​ലെ ച​ലി​ഹ ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി​ക്ക്​ ആ​യി​ര​ങ്ങ​ൾ എ​ത്തി.

Show Full Article
TAGS:CAA protest CAA UP 
News Summary - CAA protest, UP-india news
Next Story