Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെപാലീസ്​ ലക്ഷ്യം...

െപാലീസ്​ ലക്ഷ്യം പൗരത്വ സമരം; ഖാലിദി​െൻറ കാൽ തല്ലിയൊടിച്ചു

text_fields
bookmark_border
െപാലീസ്​ ലക്ഷ്യം പൗരത്വ സമരം; ഖാലിദി​െൻറ കാൽ തല്ലിയൊടിച്ചു
cancel

ന്യൂഡൽഹി: തങ്ങളുടെ കാവലിലും സഹായത്തിലും സംഘ്​ പരിവാർ അക്രമികൾ അഴിച്ചുവിട്ട വടക്കു കിഴക്കൻ ഡൽഹിയിലെ വർഗീയ ആക ്രമണത്തി​​െൻറ ലക്ഷ്യം പൗരത്വ സമരം അടിച്ചമർത്തലാണെന്ന്​ തെളിയിക്കുന്ന നടപടിയുമായി ഡൽഹി പൊലീസ്​ മുന്നോട്ട് ​. ഡൽഹിയിൽ തുടക്കം മുതൽ പൗരത്വ സമരങ്ങൾക്ക്​ നേതൃത്വം നൽകിയിരുന്ന ഖാലിദ്​ സൈഫിയെ കസ്​റ്റഡിയിലെടുത്ത്​ കാലുകൾ തല്ലിയൊടിച്ച്​ പീഡിപ്പിച്ച്​ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. പൗരത്വ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ച ഖാലിദ്​ സ ൈഫി അടക്കമുള്ളവരുടെ ‘യുനൈറ്റഡ്​ എഗൻസ്​റ്റ്​ ഹേറ്റ്​’ ഡൽഹി വർഗീയ ആക്രമണങ്ങൾക്ക്​ പ്രകോപനം സൃഷ്​ടിച്ചുവെന്ന ആ​രോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ തന്നെ രംഗത്തുവരികയും ചെയ്​തു.

ഡൽഹിയിലെ മുസ്​ലിം മധ്യവർഗ ം താമസിക്കുന്ന ഗീഥാ കോളനിക്കടുത്ത ഖുറേജിയിൽ പൗരത്വ സമരത്തിന്​ സജീവമായി രംഗത്തുണ്ടായിരുന്ന മുൻ കൗൺസിലർ കൂടിയായ ആക്​ടിവിസ്​റ്റ്​ ഇശ്​റത്ത്​ ജഹാനെ അറസ്​റ്റ്​ ചെയ്​തിരുന്നു. അതിന്​ പിറകെയാണ്​ അക്രമസംഭവങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഖാലിദ്​ സൈഫിയെയും ഡൽഹി പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. വർഗീയ ആക്രമണങ്ങളുടെ മറവിൽ ഖുറേജിയിലെ സമരപന്തൽ പൊളിച്ചുനീക്കിയ പൊലീസ്​ നടപടി ഖാലിദ്​ സൈഫി ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ സംസാരിക്കാൻ പൊലീസി​​െൻറ അടുത്തേക്ക്​ ​െചന്നപ്പോൾ​ പിടികൂടി സ്​റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി പീഡനമേൽപിക്കുകയായിരുന്നു. പൊലീസിനടുത്തേക്കു നടന്നു പോകു​ന്നതും കസ്​റ്റഡിയിലെടുത്ത ശേഷം പൊലീസ്​ നടത്തികൊണ്ടുപോകുന്നതും കണ്ടവർ ഖാലിദ്​ സൈഫിയെ കഴിഞ്ഞ ദിവസം അടിച്ച​ു കാലൊടിച്ച നിലയിൽ വീൽചെയറിൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ്​ ഞെട്ടിയത്​. ഗോണ്ടയിലെ സബ്​ജയിലിൽ നിന്നാണ്​ ഖാലിദിനെ കോടതിയിൽ ഹാജരാക്കിയത്.

പൊലീസ്​ കസ്​റ്റഡിയിൽ നടത്തി കൊണ്ടുപോകുന്ന ഖാലിദ്​ സൈഫി

ഹരിയാനയിലെ ഹാഫിസ്​ ജുനൈദി​​െൻറ ആൾക്കൂട്ട കൊലയെ തുടർന്ന്​ രാജ്യമെങ്ങും അരങ്ങേറുന്ന സംഘ്​ പരിവാറി​​െൻറ ആൾക്കൂട്ട ആക്രമണങ്ങൾക്കും കൊലകൾക്കും എതിരെ ‘യുനൈറ്റഡ്​ എഗൻസ്​റ്റ്​ ഹേറ്റ്​’ എന്ന കൂട്ടായ്​മ ഒരുക്കിയത്​ മുൻ ആം ആദ്​മി പാർട്ടി നേതാവ്​ കുടിയായ ഖാലിദ്​ സൈഫിയായിരുന്നു. അണ്ണാ ഹസാരെ​േയാടൊപ്പം അരവിന്ദ്​ കെജ്​രിവാൾ നടത്തിയ അഴിമതി വിരുദ്ധ പ്രസ്​ഥാനത്തിൽ ആകൃഷ്​ടനായി ആം ആദ്​മി പാർട്ടിയിലെത്തിപ്പെടുകയും അതി​​െൻറ ഉന്നതാധികാര സമിതി അംഗം വരെയാകുകയും ചെയ്​ത ഏറെ സ്വാധീനമുള്ള യുവ നേതാവാണ്​ ഖാലിദ്​ സൈഫി. ഡൽഹിക്ക്​ പുറമെ മുംബൈ, ഗോവ, ബംഗളൂരു എന്നിവിടങ്ങിൽ വ്യാപനത്തിനായി ആം ആദ്​മി പാർട്ടി നിയോഗിച്ച നേതാവ്​ കൂടിയായിരുന്നു അദ്ദേഹം.

എന്നാൽ രോഹിങ്ക്യൻ അഭയാർഥി പ്രശ്​നത്തിലും സ്​ഥാനാർഥി നിർണയങ്ങളിലും കെജ്​രിവാൾ മുസ്​ലിം വിരുദ്ധ സമീപനം കാണിച്ചുവെന്ന്​ കുറ്റപ്പെടുത്തി ആപ്​ വിട്ട ഖാലിദ്​ അതിന്​ ശേഷമാണ്​ വിദ്വേഷത്തിനെതിരായ കൂട്ടായ്മയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്​. പൗരത്വ ഭേദഗതി നിയമം പാർലമ​െൻറ്​ പാസാക്കുന്നതിന്​ മു​െമ്പ ഡൽഹിയിൽ സമരത്തിനിറങ്ങിയ ഖാലിദ്​ സൈഫി, രാജ്യത്തെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സമരങ്ങളിൽ ഭാഗഭാക്കായിരുന്നു. ഖുറേജിയി​ൽ ശാഹീൻ ബാഗ്​ മാതൃകയിൽ സ്​ത്രീകൾ നടത്തിയ സമരം പൊളിക്കാൻ നേരത്തെ പൊലീസ്​ നടത്തിയ നീക്കം പരാജയപ്പെടുത്തിയതും ഖാലിദായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട കൊലപാതകം അടക്കമുള്ള മുഴുവൻ കുറ്റങ്ങളും നിരപരാധികളായ പൗരത്വ സമരക്കാരുടെ മേലിൽ മാത​ൃകയിൽ പൗരത്വ സമരം അടിച്ചമർത്താനുള്ള നീക്കം ഡൽഹി പൊലീസ്​ നടത്തുന്നതെന്ന്​ വ്യാപകമായ പരാതിയുണ്ട്​.
വർഗീയ ആക്രമണങ്ങൾ നടക്കാത്ത സ്​ഥലങ്ങളിൽ പൗരത്വ പ്രക്ഷോഭം സംഘടിപ്പിച്ചവരെ വർഗീയ കലാപത്തി​​െൻറയും കൊലപാതകങ്ങളുടെയും കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ്​ ജയിലിലടച്ചതിന്​ പിറകെയാണ്​ ഉത്തർപ്രദേശിൽ യോഗിയുടെ പൊലീസ്​ ചെയ്​തത്​ പോലെ അക്രമങ്ങൾക്ക്​ പിന്നിൽ പൗരത്വ സമരക്കാരാണെന്ന ഭാഷ്യവുമായി ആഭ്യന്തര മന്ത്രാലയം തന്നെ രംഗത്തുവന്നിരിക്കുന്നത്​.

കേന്ദ്ര മന്ത്രി അമിത്​ ഷാക്ക്​ പുറമെ ബി.ജെ.പി വക്​താക്കള​ും എം.പിമാരുമായ മീനാക്ഷി ലേഖിയും സുധാൻഷു ത്രിവേദിയും ഇൗ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്​തു. പൗരത്വ സമരങ്ങൾക്ക്​ നേരെ സംഘ്​ പരിവാറും പൊലീസും ചേർന്ന്​ ആക്രമണങ്ങൾ അഴിച്ചുവിടുകയും തുടർന്ന്​ അവയുടെ കുറ്റം മുഴുവനും നിരപരാധികളായ സമരക്കാർക്ക്​ മേൽ ചുമത്തുകയും ചെയ്​ത ഉത്തർപ്രദേശിലെ ലഖ്​നോ, മീറത്ത്​, വരാണസി, കാൺപൂർ, മുസഫർ നഗർ, അലീഗഢ്​ നഗരങ്ങളിൽ അരങ്ങേറിയതിന്​ സമാനമായതും അതിനേക്കാൾ വ്യവസ്​ഥാപിതവുമായ കലാപവും തുടർനടപടികളുമാണ്​ ഡൽഹിയിലുണ്ടായത്​.

Show Full Article
TAGS:CAA protest delhi riot india news malayalam news 
News Summary - CAA Protest india-India news
Next Story