Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതി നിയമം:...

പൗരത്വ ഭേദഗതി നിയമം: ബംഗ്ലാദേശി കുടിയേറ്റക്കാരിക്ക്​ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു

text_fields
bookmark_border
Karnataka High Court
cancel

ബംഗളൂരു: പൗരത്വ ഭേദഗതി നിയമം അനുശാസിക്കുന്ന അവകാശങ്ങൾ പരിഗണിച്ച്​ ബംഗ്ലാദേശി കുടിയേറ്റക്കാരിക്ക്​​ കർണാടക ​ൈഹക്കോടതി ജാമ്യം അനുവദിച്ചു. ബംഗളൂരു ആർ.ടി നഗറിൽ താമസിച്ചിരുന്ന അർച്ചന പുരണിമ പ്രമാണിക്​ (37) എന്ന വീട്ടമ്മയുട െ ജാമ്യാപേക്ഷയിലാണ്​ ഹരജിക്കാരിക്ക്​ അനുകൂലമായി​ ജസ്​റ്റിസ്​ ജോൺ മിച്ചൻ കുൻഹ ഉത്തരവിട്ടത്​​. ക്രിസ്​ത്യൻ സ മുദായക്കാരിയായ അർച്ചന പ്രമാണിക്​ 2002 മുതൽ ബംഗളൂരുവിൽ താമസിച്ചുവരികയാണ്​. കൃത്രിമ രേഖകളുണ്ടാക്കി ഇന്ത്യൻ പാസ്​ പോർട്ട്​ സംഘടിപ്പിച്ചുവെന്ന പാസ്​പോർട്ട്​ അതോറിറ്റിയുടെ പരാതിയെ തുടർന്ന്​ കഴിഞ്ഞ നവംബറിലാണ്​ ഇവർ അറസ്​റ്റിലായത്​. വ്യാജ രേഖകളുമായി ആധാർ കാർഡ്​, പാൻ കാർഡ്​ എന്നിവ സംഘടിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തിരുന്നു.

പൗരത്വ നിയമത്തിലെ ഭേദഗതി അനുസരിച്ച്​, 2014 ഡിസംബർ 31 നോ അതിനു മു​േമ്പാ ഇന്ത്യയിലെത്തിയ പാകിസ്​താൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​താൻ എന്നിവിടങ്ങളിലെ ഹിന്ദു, സിക്ക്, ബുദ്ധർ, ജൈനർ, പാഴ്​സി, ക്രിസ്​ത്യൻ സമുദായങ്ങളിലെ അംഗങ്ങളെ അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കാനാവില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. 2002 മുതൽ ഭർത്താവിനും കുട്ടിക്കുമൊപ്പം അർച്ചന പ്രമാണിക്​ ഇന്ത്യയിൽ കഴിയുന്നത്​ പ്രഥമദൃഷ്​ട്യാ ബോധ്യപ്പെ​െട്ടന്നും അവർക്കെതിരായ ആരോപണങ്ങൾ മുഴുവനായും തെളിയിക്കപ്പെടുന്നതുവരെ ജാമ്യമനുവദിക്കുകയാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

അതേസമയം, അനധികൃത കുടിയേറ്റത്തി​​െൻറ പേരിൽ കഴിഞ്ഞയാഴ്​ച ബംഗളൂരു പൊലീസ്​ മാറത്തഹള്ളി കാടുബീസനഹള്ളിയിലെ ലേബർ ക്യാമ്പിൽനിന്ന്​ 45 കാരിയായ നർഗീസ്​ ബീഗത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇവർ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡിലാണ്​. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ താമസിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ബംഗളൂരു കോർപറേഷൻ ഏതാനംദിവസം മുമ്പ്​ കരിയമ്മന അഗ്രഹാരയിലെ ചേരിയിലെ ഒരു ഭാഗം പൊളിച്ചുനീക്കിയത്​ ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. 200 ലധികം താൽക്കാലിക കൂരകൾ പൊളിച്ചതോടെ 500ലധികം കുടുംബങ്ങളാണ്​ വഴിയാധാരമായത്​.

ത്രിപുര, മണിപ്പൂർ, ആസാം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെയും വടക്കൻ കർണാടകയിൽനിന്നുള്ളവരുടെയും കുടിലുകളാണ്​ ‘ബംഗ്ലാദേശി കുടിയേറ്റക്കാരു’ടേതെന്ന പേരിൽ പൊളിച്ചത്​. കൃത്യമായ അന്വേഷണം നടത്താതെയാണ്​ താൽകാലിക വീടുകൾ െപാളിച്ചുനീക്കിയതെന്ന്​ കോർപറേഷൻ കുറ്റസമ്മതം നടത്തിയിരുന്നു. ബംഗ്ലാദേശി കുടിയേറ്റക്കാരാണ്​ ഇവിടെ കഴിയുന്നതെന്നും കുടിലുകൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബാവലി ചേരിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതിന്​ പിന്നാലെയായിരുന്നു കുടിലുകൾ തകർത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladesh womenmalayalam newskarnataka high courtCitizenship Amendment ActIndia News
News Summary - CAA: Karnataka High Court approves bail to Bangladesh Women -Indian News
Next Story