Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെപ്പുകാൽ...

വെപ്പുകാൽ മേശപ്പുറത്ത്; കൊമ്പുകോർത്ത് സദാനന്ദനും ബ്രിട്ടാസും

text_fields
bookmark_border
വെപ്പുകാൽ മേശപ്പുറത്ത്; കൊമ്പുകോർത്ത് സദാനന്ദനും ബ്രിട്ടാസും
cancel
camera_alt

പാർലമെന്റിൽ സംസാരിക്കുന്ന സി. സദാനന്ദൻ എം.പി. തന്റെ കൃത്രിമ കാൽ ഡെസ്കിൽ കയറ്റി വെച്ചിരിക്കുന്നതും കാണാം

Listen to this Article

ന്യൂ​ഡ​ൽ​ഹി: സി.​പി.​എം ആ​ക്ര​മ​ണ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ത​ന്റെ കാലുകൾക്ക് പകരംവെച്ച വെ​പ്പു​കാ​ലു​ക​ൾ മേ​ശ​ക്കു​മേ​ൽ വെ​ച്ച് രാ​ജ്യ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ച ബി.​ജെ.​പി എം.​പി സി. ​സ​ദാ​ന​ന്ദ​നെ​തി​രെ സി.​പി.​എം രാ​ജ്യ​സ​ഭാ നേ​താ​വ് ജോ​ൺ ബ്രി​ട്ടാ​സ്. സ​ദാ​ന​ന്ദ​ൻ പാ​ർ​ല​മെ​ന്റ​റി മ​ര്യാ​ദ ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ക്ര​മ​പ്ര​ശ്നം ഉ​ന്ന​യി​ച്ച ജോ​ൺ ബ്രി​ട്ടാ​സി​നൊ​പ്പം പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ട​ത് അം​ഗ​ങ്ങ​ളും രം​ഗ​ത്തു​വ​ന്നു. അ​തോ​ടെ സ​ഭ ബ​ഹ​ള​ത്തി​ല​മ​ർ​ന്നു​വെ​ങ്കി​ലും ചെ​യ​ർ​മാ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​നു​വാ​ദം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വെ​പ്പു​കാ​ൽ ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് മാ​റ്റി പ്ര​സം​ഗം തു​ട​ർ​ന്നു.

രാ​ജ്യ​സ​ഭ​യി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ട് സി.​സ​ദാ​ന​ന്ദ​ൻ സം​സാ​രം ആ​രം​ഭി​ച്ച​തോ​ടെ വെ​പ്പു​കാ​ൽ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി, അ​ടു​ത്തി​രു​ന്ന ബി.​ജെ.​പി എം.​പി ഉ​ജ്ജ്വ​ൽ നി​ഗം മേ​ശ​പ്പു​റ​ത്ത് എ​ടു​ത്തു​വെ​ക്കു​ക​യാ​യി​രു​ന്നു. സ​ഭാ ടി.​വി ഇ​തി​ന്റെ വി​വി​ധ ആ​ങ്കി​ളു​ക​ളി​ൽ നി​ന്നും ദൃ​ശ്യ​ങ്ങ​ളും കാ​ണി​ച്ചു. ത​നി​ക്കും ഉ​റ​പ്പു​ള്ള ര​ണ്ട് കാ​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് താ​ൻ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ദാ​ന​ന്ദ​ൻ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

ഇ​തോ​ടെ മേ​ശ​പ്പു​റ​ത്ത് കാ​ലു​ക​ൾ വെ​ച്ച​ത് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്ന് സ​ഭാ ചെ​യ​ർ​മാ​ന്റെ ച​ട്ട​മു​ണ്ടെ​ന്നും ജോ​ണ്‍ ബ്രി​ട്ടാ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ട​ത് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ വെ​പ്പു​കാ​ൽ സ​ഭാ ടി.​വി​യു​ടെ കാ​മ​റ​യി​ൽ വ്യ​ക്ത​മാ​കും വി​ധം ബെ​ഞ്ചി​ലേ​ക്ക് ഇ​റ​ക്കി​വെ​ച്ച് പ്ര​സം​ഗം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaJohn BrittasC Sadanandan
News Summary - C Sadanandan places his artificial limbs on table in Rajya Sabha, triggering heated exchange with CPIM
Next Story