സി. രാജഗോപാലാചാരിയുടെ കൊച്ചുമകൻ സി.ആർ കേശവൻ കോൺഗ്രസ് വിട്ടു
text_fieldsചെന്നൈ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ കൊച്ചുമകൻ സി.ആർ കേശവൻ കോൺഗ്രസ് വിട്ടു. കോൺഗ്രസ് മീഡിയ പാനലിസ്റ്റായിരുന്നു. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ചാരിറ്റബിൾ ട്രസ്റ്റ് അംഗം, ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെന്‍റ് ഉപാധ്യക്ഷൻ, പ്രസാർ ഭാരതി ബോർഡ് അംഗം, യൂത്ത് കോൺഗ്രസ് ദേശീയ കൗൺസിൽ അംഗം എന്നീ പദവികളും രാജിവെച്ചിട്ടുണ്ട്.
കോൺഗ്രസ് ഇപ്പോൾ പുലർത്തുന്നതും പ്രചാരിപ്പിക്കാൻ ശ്രമിക്കുന്നതുമായ കാര്യങ്ങളുമായി യോജിക്കാൻ കഴിയില്ലെന്ന് സി.ആർ കേശവൻ പറഞ്ഞു. അതിനാലാണ് ദേശീയ തലത്തിലുള്ള സംഘടനാപരമായ ഉത്തരവാദിത്തം നിരസിക്കുകയും രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നതും.
തനിക്ക് പുതിയ വഴി കണ്ടെത്താനുള്ള സമയമാണ്. താൻ മറ്റൊരു പാർട്ടിയിലേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടാകും. എന്നാൽ, ആരോടും താൻ സംസാരിച്ചിട്ടില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും രാജിക്കത്തിൽ കേശവൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

