Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപതെരഞ്ഞെടുപ്പ്​:...

ഉപതെരഞ്ഞെടുപ്പ്​: രണ്ടിടത്ത്​ ബി.ജെ.പി; ഒരിടത്ത്​ കോൺഗ്രസ്​

text_fields
bookmark_border
BJP-and-Congress
cancel

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ്​ നടന്ന രണ്ടിടത്ത്​ ബി.ജെ.പിക്കും ഒരിടത്ത്​ കോൺഗ്രസിനും വിജയം. ത്രി​പു​ര​യി​ൽ ബ​ദ ്ധാ​ർ​ഘ​ട്ട്​ മ​ണ്ഡ​ലം ബി.​ജെ.​പി നി​ല​നി​ർ​ത്തി. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി മി​മി മ​ജും​ദാ​ർ സി.​പി.​എ​മ്മി​ല െ ബു​ൾ​തി ബി​ശ്വാ​സി​നെ 5276 വോ​ട്ടു​ക​ൾ​ക്കാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി.​ജെ.​പി 20,487 വോ​ട്ട്​ നേ​ടി​യ​പ്പോ​ൾ 15,211 വോ​ട്ടു​ക​ളാ​ണ്​ സി.​പി.​എം സ്​ഥാ​നാ​ർ​ഥി​ക്ക്​ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 505 വോ​ട്ടു​ക​ൾ മാ​ത്രം ല​ഭി​ച്ച കോ​ൺ​ഗ്ര​സി​​െൻറ വോ​ട്ടു​സ​മ്പാ​ദ്യം ഇ​ക്കു​റി 18 മ​ട​ങ്ങ്​ വ​ർ​ധി​ച്ച്​ 9105 ആ​യി ഉ​യ​ർ​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​മി​ർ​പു​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി​ക്ക്​ ഉ​ജ്ജ്വ​ല വി​ജ​യം നേടി. സി​റ്റി​ങ്​ സീ​റ്റി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി യു​വ​രാ​ജ്​ സി​ങ്​ 17,846 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യി​ലെ മ​നോ​ജ്​ പ്ര​ജാ​പ​തി​യെ​​ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഛത്തിസ്​ഗഢിലെ മാവോവാദി ബാധിത മേഖലയായ ദണ്ഡേവാഡയിലാണ്​ കോൺഗ്രസിന്​ വിജയം. സംവരണ മണ്ഡലത്തിൽ ദേവ്​തി കർമ ബി.ജെ.പിയിലെ ഓജസ്വി മണ്ഡവിയെയാണ്​ പരാജയപ്പെടുത്തിയത്​. 11,192 വോട്ടുകൾക്കാണ്​ കോൺഗ്രസ്​ വിജയം. ഓജസ്വി മണ്ഡവിയുടെ ഭർത്താവ്​ ഭീമ മണ്ഡവി മാ​േവാവാദികളുടെ വെടിയേറ്റ്​ കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ ഉപ​തെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. സഹതാപ തരംഗം പ്രതീക്ഷിച്ച്​ ഭാര്യയെ മത്സരിപ്പിച്ച ബി.ജെ.പിക്ക്​ വൻ തിരിച്ചടിയാണ്​ ലഭിച്ചത്​. 90 അംഗ നിയമസഭയിൽ കോൺഗ്രസിന്​ 68 അംഗങ്ങളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BypollsBJP
News Summary - bypolls
Next Story