Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗിക്ക്​ നിർണായകം:...

യോഗിക്ക്​ നിർണായകം: ഗരഖ്​പൂരിലും ഫൂൽപൂരിലും ഉപതെരഞ്ഞെടുപ്പുകൾ

text_fields
bookmark_border
yogi-maurya.
cancel

ന്യൂഡൽഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിർണായകമാവുന്ന രണ്ട്​ ലോക്​സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിച്ചു. ഗോരഖ്​പൂർ, ഫൂൽപുർ എന്നിവടങ്ങളിലാണ്​ മാർച്ച്​ 11ന്​ വോ​െട്ടടുപ്പ്​ നടക്കുക. ഇതിനൊപ്പം ബീഹാറിലെ അറാറിയ മണ്ഡലത്തിലും നിയമസഭ മണ്ഡലങ്ങളായ ബാഹുബുവ, ചെഹനാബാദ്​ എന്നിവിടങ്ങളിലും വോ​െട്ടടുപ്പ്​ നടക്കും.

ഗൊരഖ്​പൂർ എം.പിയായ യോഗി ആദിത്യനാഥ്​, ഫൂൽപുർ എം.പി കേശവ പ്രസാദ്​ മൗര്യ തുടങ്ങിയവർ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്​ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്​ വേണ്ടി വന്നത്​.

തെരഞ്ഞെടുപ്പിന്​ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20 ആണ്​. 23 വരെ പത്രിക പിൻവലിക്കാം. മാർച്ച്​ 14നാണ്​ വോ​െട്ടണ്ണൽ. വിവിപാറ്റ്​ സംവിധാനമുള്ള വോട്ടിങ്​ യന്ത്രം ഉപയോഗിച്ചാവും വോ​െട്ടടുപ്പ്​ നടത്തുക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bypollmalayalam newsUttar PradeshYogi Adityanath
News Summary - Bypolls in Yogi's Home Turf Gorakhpur and Phulpur on March 11; Results on March 14-India news
Next Story