Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല്​ നിയമസഭ...

നാല്​ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ ആഗസ്​റ്റിൽ

text_fields
bookmark_border
Election-Commission
cancel

ന്യൂഡൽഹി: മൂന്ന്​​ സംസ്​ഥാനങ്ങളിലായി ഒഴിവുവരുന്ന നാല്​ നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ആഗസ്​റ്റ്​ 23ന്​ നടത്തുമെന്ന്​ ഇലക്​ഷൻ കമീഷൻ അറിയിച്ചു. ഡൽഹിയിലെ ബവാന, ഗോവയിലെ പനാജി, വാൽപോയ്​, ആന്ധ്രപ്രദേശിലെ നന്ദ്യാൽ എന്നീ നിയോജക മണ്ഡലങ്ങളിലാണ്​ ​ഉപതെരഞ്ഞെടുപ്പ്​ നടക്കുക. ഇതുസംബന്ധിച്ച വിജ്​ഞാപനം ജൂലൈ 29ന്​ പുറപ്പെടുവിക്കും. 

പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്​റ്റ്​ അഞ്ചിനും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്​റ്റ്​ ഒമ്പതിനുമായിരിക്കും. വോ​െട്ടണ്ണൽ 28ന്​ നടക്കും. 

മുൻ പ്രതിരോധ മന്ത്രിയും സംസ്​ഥാന മുഖ്യമന്ത്രിയുമായ മനോഹർ പരീകർ ഗോവയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും. പനാജിയിൽനിന്നുള്ള നിയമസഭാംഗം സിദ്ധാർഥ്​ കുൻകാലിയേൻകർ മുഖ്യമന്ത്രി പരീകർക്ക്​ മത്സരിക്കാനായി കഴിഞ്ഞ ദിവസമാണ്​ സ്​ഥാനം രാജിവെച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goaandramalayalam newsElection Commission of Indiafour state
News Summary - Bypolls to 4 Assembly Seats in aguest
Next Story