Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിൽ തൃണമൂൽ, യു.പിയിലും അരുണാചലിലും ബി.ജെ.പി

text_fields
bookmark_border
TMC
cancel

ന്യൂഡല്‍ഹി: പശ്​ചിമ ബംഗാളിലെ സബാങ്​ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്​  വൻ വിജയം. തൃണമുൽ കോൺഗ്രസി​​​െൻറ ഗീതറാണി ബനിയ 64192 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. രണ്ടാം സ്​ഥാനത്തുള്ള ഇടതുപക്ഷ സ്​ഥാനാർഥി  റീതാ ​െമാണ്ടലിന്​ 41987 വോട്ടുകളേ നേടാനായുള്ളൂ.37476 വോട്ടുകളോടെ ബി.ജെ.പി സ്​ഥാനാർഥി അന്തര ഭട്ടാചാര്യയാണ് മൂന്നാം സ്ഥാനത്ത്. കോൺഗ്രസ്​ സ്​ഥാനാർഥിക്ക്​ 9000 വോട്ടാണ്​ ലഭിച്ചത്​. 

അതേസമയം, യു.പി, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കാണ്​ മുന്നേറ്റം. ഉത്തര്‍പ്രദേശിലെ സിക്കന്ദര നിയോജക മണ്ഡലത്തില്‍ 19000 ത്തിലധികം വോട്ടുകള്‍ക്ക് ഭരണകക്ഷിയായ ബി.ജെ.പി മുന്നേറുകയാണ്. രണ്ടാം സ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമാണ്. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ മതുരപ്രസാദ് പാല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍ പ്രദേശിലെ പക്കെ കസാങിലും ലിക്കാബലിയിലും ബി.ജെ.പി തന്നെയാണ് മുന്നിലുള്ളത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bye Election: TMC In Bangal്​ BJP In UP and Arunachal - India News
Next Story