Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി...

യു.പി ഉപതെരഞ്ഞെടുപ്പ്​: കോൺഗ്രസും എസ്​.പിയും ഒരുമിച്ചില്ല

text_fields
bookmark_border
യു.പി ഉപതെരഞ്ഞെടുപ്പ്​: കോൺഗ്രസും എസ്​.പിയും ഒരുമിച്ചില്ല
cancel

ല​ഖ്​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ണ്ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും എ​സ്.​പി​യും ഒ​രു​മി​ച്ച്​ മ​ത്സ​രി​ക്കി​ല്ല. കോ​ൺ​ഗ്ര​സി​ന്​ പി​ന്നാ​ലെ എ​സ്.​പി​യും സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി ത​ല​വ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ ഗോ​ര​ഖ്​​പൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന മ​റ്റൊ​രു മ​ണ്ഡ​ല​മാ​യ ഫു​ൽ​പൂ​രി​ലെ സ്​​ഥാ​നാ​ർ​ഥി​യെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ച്ച്​ 11നാ​ണ്​ ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. യോ​ഗി ആ​ദി​ത്യ​നാ​ഥ്​ യു.​പി മു​ഖ്യ​മ​ന്ത്രി​യും കേ​ശ​വ്​ പ്ര​സാ​ദ്​ മൗ​ര്യ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ഗോ​ര​ഖ്​​പൂ​രി​ലും ഫു​ൽ​പൂ​രി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടി​വ​ന്ന​ത്. 

Show Full Article
TAGS:uttar pradesh bye election congress sp india news 
News Summary - UP Bye Election: Congress and SP - India news
Next Story