Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപതെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ കോൺഗ്രസിന് വിജയം

text_fields
bookmark_border
കോൺഗ്രസിലെ ജയശ്രീ ജാദവ് 18,800 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാർഥി സത്യജിത്ത് കദമിനെ പരാജയപ്പെടുത്തി
ഉപതെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ കോൺഗ്രസിന് വിജയം
cancel
Listen to this Article

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പുർ നോർത്ത് നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. ജയശ്രീ ജാദവ് 18,800 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സത്യജിത്ത് കദമിനെയാണ് ജയശ്രീ പരാജയപ്പെടുത്തിയത്.

ജയശ്രീ 96,226 വോട്ടുകൾ നേടിയപ്പോൾ 77,426 വോട്ടുകളാണ് സത്യജിത്ത് കദമിന് ലഭിച്ചത്. ഭരണ സഖ്യമായ ശിവസേന, എൻ.സി.പി, കോൺഗ്രസ് മഹാ വികാസ് അഗാഡിയുടെ നേട്ടമായാണ് ജയശ്രീയുടെ വിജയത്തെ കാണുന്നത്. ശിവസേനയുടെ തട്ടകമായിരുന്ന കോലാപ്പുർ നോർത്ത് മണ്ഡലം ചന്ദ്രകാന്ത് ജാദവിലൂടെ 2019ൽ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീടാണ് ബി.ജെ.പിക്കെതിരെ മഹാ വികാസ് അഗാഡി രൂപപ്പെട്ടത്.

ചന്ദ്രകാന്ത് ജാദവ് കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചന്ദ്രകാന്തിന്റെ ഭാര്യയാണ് ജയശ്രീ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - By-polls: Congress wins in Maharashtra
Next Story