Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നു​ ലോക്​സഭ...

മൂന്നു​ ലോക്​സഭ സീറ്റുകളിലും 30 നിയമസഭ സീറ്റുകളിലും ഒക്ടോബർ 30ന്​ ഉപതെരഞ്ഞെടുപ്പ്​

text_fields
bookmark_border
election
cancel

ന്യൂഡൽഹി: മൂന്ന്​ ലോക്​സഭ സീറ്റുകളിലേക്കും 14 സംസ്​ഥാനങ്ങളിലെ 30 നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ്​ ഒക്​ടോബർ 30ന്​ നടക്കുമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ. വോ​ട്ടെണ്ണൽ നവംബർ രണ്ടിന്​ നടക്കും. ദാദ്ര- നാഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ട്​വ എന്നീ ലോക്​സഭ സീറ്റുകളിലാണ്​​ ഉപതെരഞ്ഞെടുപ്പ്.

മൂന്ന്​ മണ്ഡലങ്ങളിലും സിറ്റിങ് എം.പിമാർ മരിച്ചിരുന്നു. ഈ വർഷം മാർച്ചിലാണ്​ മാണ്ഡി എം.പി രാംസ്വരൂപ്​ ശർമ മരിച്ചത്​. ഖാണ്ട്​വയിൽ ബി.ജെ.പിയിലെ നന്ദകുമാർ ചൗഹാൻ, ദാദ്ര- നാഗർ ഹവേലിയിൽ സ്വതന്ത്രനായ മോഹൻ ദേൽകർ എന്നിവരായിരുന്നു എം.പിമാർ. നിയമസഭാൃ സീറ്റുകളിൽ അഞ്ചെണ്ണം അസമിലും നാലെണ്ണം പശ്ചിമബംഗാളിലും മൂന്നെണ്ണം വീതം മധ്യപ്രദേശ്​, ഹിമാചൽ പ്രദേശ്​, മേഘാലയ എന്നിവിടങ്ങളിലും രണ്ടെണ്ണം വീതം ബിഹാർ, കർണാടക, രാജസ്​ഥാൻ ഒരെണ്ണം വീതം ആന്ധ്രപ്രദേശ്​, ഹരിയാന, മഹാരാഷ്​ട്ര, മിസോറം, നാഗാലൻഡ്​​, തെലങ്കാന എന്നീ സംസ്​ഥാനങ്ങളിലുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by election
News Summary - By-elections in three Lok Sabha seats and 30 Assembly seats will be held on October 30
Next Story