Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപതെരഞ്ഞെടുപ്പ്​ ഫലം;...

ഉപതെരഞ്ഞെടുപ്പ്​ ഫലം; മഹാരാഷ്ട്രയിൽ കാറ്റ്​ എം.വി.എക്ക്​ അനുകൂലം

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പ്​ ഫലം; മഹാരാഷ്ട്രയിൽ കാറ്റ്​ എം.വി.എക്ക്​ അനുകൂലം
cancel

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​സ്​​ബ പേ​ത്ത്, ചി​ഞ്ച്​​വാ​ട്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ (എം.​വി.​എ) സ​ഖ്യ​ത്തി​ന്​ ആ​ത്മ​വി​ശ്വാ​സം പ​ക​രു​മ്പോ​ൾ ബി.​ജെ.​പി-​ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന സ​ഖ്യ​ത്തി​ന്​ പ്ര​തി​കൂ​ല സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു. ശി​വ​സേ​ന​യെ പി​ള​ർ​ത്തി ഷി​ൻ​ഡെ ബി.​ജെ.​പി സ​ഖ്യ​ത്തി​ൽ സ​ർ​ക്കാ​റു​ണ്ടാ​ക്കി​യ​തി​നും യ​ഥാ​ർ​ഥ ശി​വ​സേ​ന ഷി​ൻ​ഡെ​യു​ടേ​താ​ണെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്റെ വി​ധി​ക്കും ശേ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ പു​ണെ​യി​ലെ ര​ണ്ട്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന​ത്. ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

28 വ​ർ​ഷം ബി.​ജെ.​പി കോ​ട്ട​യാ​യി​രു​ന്ന ക​സ്​​ബ പേ​ത്ത്​ കോ​ൺ​ഗ്ര​സി​ലെ ര​വീ​ന്ദ്ര ധ​ങ്കേ​ക്ക​ർ 10,915 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ പി​ടി​ച്ച​ട​ക്കി​യ​ത്. ചി​ഞ്ച്​​വാ​ടി​ൽ അ​ന്ത​രി​ച്ച എം.​എ​ൽ.​എ​യു​ടെ വി​ധ​വ അ​ശ്വി​നി ജ​ഗ​താ​പി​ലൂ​ടെ സീ​റ്റ്​ നി​ല​നി​ർ​ത്താ​ൻ ബി.​ജെ.​പി​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും, ആ​ശ്വാ​സ​ത്തി​ന്​ വ​ക​യി​ല്ല. സീ​റ്റ്​ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ഉ​ദ്ധ​വ്​ പ​ക്ഷ​ക്കാ​ര​ൻ രാ​ഹു​ൽ ക​ലാ​ട്ടെ എം.​വി.​എ​യു​ടെ വോ​ട്ട്​ ഭി​ന്നി​പ്പി​ച്ച​ത്​ ബി.​ജെ.​പി​ക്ക്​ തു​ണ​യാ​കു​ക​യാ​യി​രു​ന്നു.

ഉ​ദ്ധ​വ്​ പ​ക്ഷ​വും എ​ൻ.​സി.​പി​യും കോ​ൺ​ഗ്ര​സും ഒ​ന്നി​ച്ചു​നി​ന്നാ​ൽ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി​ക്ക്​ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു. ഉ​ദ്ധ​വി​നെ ബി.​ജെ.​പി ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന മ​റാ​ത്തി​ക​ളി​ലെ വി​കാ​ര​വും എം.​വി.​എ​ക്ക്​ തു​ണ​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraBy-election resultM.V.A
News Summary - By-election result; In Maharashtra In favor of M.V.A
Next Story