Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.പിമാരെ...

എം.പിമാരെ വിലക്കെടുക്കൽ: അമിത് ഷാ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു -കോൺഗ്രസ്

text_fields
bookmark_border
എം.പിമാരെ വിലക്കെടുക്കൽ: അമിത് ഷാ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു -കോൺഗ്രസ്
cancel

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ അ​പ​മാ​നം മ​റ​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ചെ​യ്യു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ന്ന​താ​ണെ​ന്നും കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ടു​വ​ർ​ഷം മു​മ്പ് ത​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ ബി.​ജെ.​പി​യി​ൽ ചേ​ർ​ക്കാ​ൻ പ്ര​ലോ​ഭ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് അ​മി​ത് ഷാ​യെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം അ​തി​ൽ വി​ജ​യി​ക്കി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള എം.​പി​മാ​രെ വി​ല​ക്കെ​ടു​ക്കാ​ൻ 15 കോ​ടി രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കു​ന്നു​ണ്ടെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് ആ​രോ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​നം. ഒ​രു വി​ഭാ​ഗം ലോ​ക്‌​സ​ഭ അം​ഗ​ങ്ങ​ൾ പാ​ർ​ട്ടി മാ​റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് റാ​വ​ത്തി​ന്റെ ഈ ​പ​രാ​മ​ർ​ശം.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ലോ​ക്സ​ഭ​യി​ലു​ണ്ടാ​യ അ​പ​മാ​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​വും ജ​നാ​ധി​പ​ത്യ ക​ശാ​പ്പും തു​ട​രു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മാ​തൃ​ക​യി​ൽ, ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​വ​സേ​ന എം.​പി​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ട​ൻ ത​ന്നെ​യൊ​രു ക​ലാ​പം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ ശ​ക്ത​മാ​ണ്. വി​മ​ത​രെ സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും അ​വ​ർ പാ​ർ​ട്ടി മാ​റു​ക​യാ​ണെ​ങ്കി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും ഭ​ര​ണ​ക​ക്ഷി​യി​ലു​ള്ള ശി​വ​സേ​നാ നേ​താ​വ് പ്ര​താ​പ് സ​ർ​നാ​യി​ക് സൂ​ച​ന ന​ൽ​കി​യ​തോ​ടെ ഈ ​സം​ശ​യം കൂ​ടു​ത​ൽ ബ​ല​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahCongressBJP
News Summary - Buying MPs: Amit Shah is slaughtering democracy - Congress
Next Story