യു.പിയിൽ വ്യാപാരിയെയും കുടുംബത്തെയും അജ്ഞാതർ വെടിവെച്ച് കൊന്നു
text_fieldsലക്നോ: യു.പിയില്‍ വ്യാപാരിയെയും ഭാര്യയേയും മകനേയും അജ്ഞാതര്‍ മോഷണശ്രമത്തിനിടെ വെടിെവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് സംഭവം. 60-കാരനായ സുനില്‍ ജെയ്സ്വാളും കുടുംബവുമാണ് കൊല്ലപ്പെട്ടത്.
രാത്രി ഒമ്പതരയോടെ ബിസിനസ് സ്ഥാപനത്തില്‍ നിന്ന് 25-കാരനായ മകന് ഋത്വിക്കിനൊപ്പം വീട്ടിലെത്തിയ ജെയ്സ്വാളിനെയും മകനെയും രണ്ടുപേര്‍ വെടിവെക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന ജെയ്സ്വാളിെൻറ ഭാര്യയെയും അക്രമികള്‍ വെടിവെച്ചു. ജെയ്സ്വാളും ഭാര്യയും സംഭവ സ്ഥലത്തും മകൻ ആശുപത്രിയിലുമാണ് മരിച്ചത്.
അക്രമികളെ തടയാൻ ശ്രമിച്ച അയൽവാസിക്കു നേരെയും വെടിയുതിർത്തെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി െപാലീസ് പറഞ്ഞു. കഴിഞ്ഞ മാസം അലഹാബാദില്‍ 36കാരനായ വ്യാപാരിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു. ജെവാറിലെ ദേശീയപാതയില്‍ കവര്‍ച്ചാസംഘം തോക്കു ചൂണ്ടി ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
